മോസ്കോ: ഉക്രൈന് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ‘ഒതുക്കാന്‍’ ശ്രമിക്കുന്ന യുഎസിനും സഖ്യകക്ഷികള്‍ക്കും മുന്നറിയിപ്പുമായി റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്.പുടിന്റെ നീക്കത്തിന് കൈകോർത്ത് ഇന്ത്യയും ചൈനയും.
ഇരു രാജ്യങ്ങളുടെയും പങ്കാളിത്തത്തോടെ റഷ്യ നടത്തുന്ന പ്രധാന സൈനികാഭ്യാസം ഇന്ന് ആരംഭിച്ചു.റഷ്യയുടെ നേതൃത്വത്തില്‍ നടക്കുന്ന സൈനികാഭ്യാസത്തില്‍ അരലക്ഷത്തോളം സൈനികരാണ് പങ്കെടുക്കുന്നത്. 140 യുദ്ധവിമാനങ്ങളും 60 യുദ്ധക്കപ്പലുകളും സഹിതം അയ്യായിരത്തോളം യുദ്ധക്കോപ്പുകളും ഒരാഴ്ച നീണ്ടു നില്ക്കുന്ന വോസ്തോക്-2022 സൈനിക അഭ്യാസത്തിന്റെ ഭാഗമാണ്. ജപ്പാന് കടലില്‍ നാവികാഭ്യാസങ്ങളും ഉണ്ട്.
ഈ വര്‍ഷം ഫെബ്രുവരിയില്‍ ഉക്രൈന് അധിനിവേശത്തെ തുടര്‍ന്ന് ലോകരാജ്യങ്ങള്‍ക്കിടയില്‍ ഒറ്റപ്പെട്ട റഷ്യയ്ക്ക് അതിന് ശേഷമുള്ള ആദ്യ പ്രധാന സൈനികാഭ്യാസത്തിലാണ് ഇന്ത്യയും ചൈനയും പങ്കെടുക്കുന്നത്.