കൊച്ചി :കാലടി ആദിശങ്കര ജന്മഭൂമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി.ക്ഷേത്രത്തിലെത്തി ജഗത് ഗുരുവിനെ വണങ്ങിയ ശേഷം കേരളം സാംസ്കാരിക വൈവിധ്യവും പ്രകൃതിഭംഗിയും കൊണ്ട് അനുഗൃഹീതമായ നാടാണെന്ന് അദ്ദേഹം പറഞ്ഞു.
ഓണക്കാലത്ത് കേരളത്തിലെത്തിയത് സൗഭാഗ്യമാണെന്നും കേരളം സന്ദര്‍ശിക്കാനായതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപി പൊതുസമ്മേളന വേദിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
മലയാളത്തിലാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. മലയാളികള്‍ക്ക് അദ്ദേഹം ഓണാശംസകള്‍ നേരുകയും ചെയ്തു. പ്രധാനന്ത്രി ആവാസ് യോജന പ്രകാരം കേരളത്തില്‍ രണ്ട് ലക്ഷം വീട് നല്കി. ഒരു ലക്ഷം വീടുകള്‍ ഇതിനകം പൂര്‍ത്തിയാക്കി .കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പോലെ പദ്ധതി മത്സ്യത്തൊഴിലാളി മേഖലയിലും നടപ്പാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.