പാലക്കാട്: വ്യവസായിയെ ഹാണിട്രാപ്പില്‍ കുടുക്കി സ്വര്‍ണവും പണവും തട്ടിയ കേസില്‍ യുവതിയടക്കം ആറ് പേരെ ടൗണ്‍ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു.
എറണാകുളം കാക്കനാട് സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ് ശാന്തി ഹോംസ് ഹില്‍ വ്യൂവില്‍ താമസിക്കുന്ന കൊല്ലം സ്വദേശി ദേവു (24), ഭര്‍ത്താവ് കണ്ണൂര്‍ വാപം പുതിയമൊട്ടമ്മല് വീട്ടില്‍ ഗോകുല്‍ ദീപ് (29), കോട്ടയം രാമപുരം ആനന്ദഭവനില്‍ ശരത് എന്ന സിദ്ദു (24), തൃശൂര്‍ ഇരിങ്ങാലക്കുട കാവാലം സ്വദേശികളായ അജിത്ത് (20), വിനയ് (24), ജിഷ്ണു (20) എന്നിവരെയാണു ടൗണ്‍ സൗത്ത് ഇന്‍സ്പെക്ടര്‍ ഷിജു ടി. ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ഇരിങ്ങാലക്കുട സ്വദേശിയായ വ്യവസായിയെ യാക്കരയില്‍ എത്തിച്ചാണ് സംഘം പണവും സ്വര്‍ണവും തട്ടിയത്. ബലംപ്രയോഗിച്ച് കൊടുങ്ങല്ലൂരിലേക്ക് കൊണ്ടുപോകവേ വ്യവസായി വാഹനത്തില്‍ നിന്ന് ഇറങ്ങിയോടി രക്ഷപ്പെട്ട് പാലക്കാട് ടൗണ്‍ സൗത്ത് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.
ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട വ്യവസായിക്കു ദേവു നിരന്തരം സന്ദേശങ്ങള്‍ അയച്ച് വിളിച്ചു വരുത്തുകയായിരുന്നു.