KeralaNEWS

ചാലിയാറില്‍ ജലോത്സവം, മലബാറിലെ ഓണാഘോഷം ഈ വർഷം പൊടിപൊടിക്കും

    മലബാറിൻ്റെ ആവേശത്തെ ആകാശത്തോളം ഉയർത്തുന്ന ചാലിയാര്‍ ജലമേള ഈ വർഷവും. ഓണാഘോഷത്തിന്റെ ഭാഗമായി സെപ്റ്റംബര്‍ 10 ന് ഫറോക്ക് ചാലിയാറില്‍ വള്ളംകളി മത്സരം സംഘടിപ്പിക്കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു. വടക്കന്‍ ചുരുളന്‍ വള്ളങ്ങളാണ് മത്സരത്തില്‍ പങ്കെടുക്കുക. ഫറോക്ക് പഴയപാലത്തിനും പുതിയ പാലത്തിനും ഇടയിലാകും മത്സരം. മലബാര്‍ മേഖലയിലെ പത്തു  ടീമുകള്‍ പങ്കെടുക്കും. മത്സരത്തിനായി മുപ്പതിലേറെ താരങ്ങള്‍ തുഴയുന്ന 60 അടിയിലേറെ നീളമുള്ള ചുരുളന്‍ വള്ളങ്ങള്‍ ബേപ്പൂരിലെത്തും. ചെറുവത്തൂര്‍, നീലേശ്വരം മേഖലയില്‍ വള്ളങ്ങള്‍ പരിശീലനം ആരംഭിച്ചിട്ടുണ്ട്.

കേരളത്തിന്റെ തനത് കായിക ഇനമായ വള്ളംകളി മത്സരങ്ങള്‍ മലബാര്‍ മേഖലയില്‍ കൂടുതല്‍ വ്യാപിപ്പിക്കുന്നത് ആവേശത്തോടെയാണ് നാടും കായിക പ്രേമികളും ഏറ്റെടുത്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി വിവിധ കലാ സാംസ്‌കാരിക പരിപാടികളും സംഘടിപ്പിക്കും. ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ ഭാഗമായാണ് ഇത്തവണ മുതല്‍ ചാലിയാറിലും വള്ളംകളി മത്സരം സംഘടിപ്പിക്കുന്നത്. വിനോദസഞ്ചാര വകുപ്പും ജില്ലാ ഭരണകൂടം, ഡി.ടി.പി.സി എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുക.

Signature-ad

‘ചാലിയാര്‍ റിവര്‍ പാഡിൽ’ എന്ന പേരിൽ ജെല്ലി ഫിഷ് വാട്ടര്‍, സ്‌പോര്‍ട്‌സ് കേരള വിനോദ സഞ്ചാര വകുപ്പമായി ചേര്‍ന്ന് മുമ്പും ജലോത്സവം ഒരുക്കിയിട്ടുണ്ട്. നമ്മുടെ നദികള്‍, അതിന്റെ സൗന്ദര്യം, മലബാറിന്റെ ഭക്ഷണ പെരുമ, രുചി വൈവിധ്യം, പ്രാദേശിക കലാരൂപങ്ങള്‍ എന്നിവ കേരളത്തിനു പുറത്തേക്ക് എത്തിക്കുക, അതു വഴി പുതിയ സംരഭങ്ങള്‍ക്ക് വഴിയൊരുക്കുക എന്നിവയായിരുന്നു ‘ചാലിയാര്‍ റിവര്‍ പാഡിലി’ന്റെ ലക്ഷ്യം.

Back to top button
error: