കൊല്ലം വടക്കേവിള പുന്തലത്താഴം പുലരി നഗര്‍ ഉദയ മന്ദിരത്തില്‍ അഖില്‍ (24), കിളികൊല്ലൂര്‍ പാല്‍ക്കുളങ്ങര മീനാക്ഷി വീട്ടില്‍ അഭിനാഷ് (28), കല്ലുന്താഴം കൊച്ചുകുളം കാവേരി നഗര്‍ വയലില്‍ പുത്തന്‍വീട്ടില്‍ അജു മന്‍സൂര്‍ (23), ബിന്‍ഷ (21) എന്നിവരാണ് പിടിയിലായത്. ഇതില്‍ അജു മന്‍സൂറിന്റെ ഭാര്യയാണ് ബിന്‍ഷ.
രണ്ട് മാസമായി കൊല്ലം കരിക്കോട് ഷാപ്പ്മുക്കിന് സമീപത്തെ ലോഡ്ജില്‍ മുറിയെടുത്താണ് ഇവര്‍ ലഹരി വസ്തുക്കള്‍ വിറ്റിരുന്നത്. കൊല്ലം കിളികൊല്ലൂര്‍ പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം തൊടുപുഴയിൽ നടന്നതുൾപ്പടെ പെൺകുട്ടികളെ വച്ചുള്ള ലഹരി വിൽപ്പന സംസ്ഥാനത്ത് കൊഴുക്കുകയാണ്.കേസിലെ ഒന്നാം പ്രതി യൂനസ് റസാഖ്അന്യമതസ്ഥയായ യുവതിയെ പ്രണയം നടിച്ച് വശത്താക്കി ലഹരി വില്‍പ്പനയ്ക്ക് ഉപയോഗിക്കുകയായിരുന്നു.സമാനമായ ധാരാളം സംഭവങ്ങള്‍ ഈ അടുത്ത കാലത്ത് സംസ്ഥാനത്ത് നടന്നിട്ടുണ്ട്.
കോതമംഗലം നെല്ലിക്കുഴി സ്വദേശി അക്ഷയ ഷാജി (22), തൊടുപുഴ പെരുമ്ബള്ളിച്ചിറ സ്വദേശി യൂനസ് റസാഖ് എന്നിവരെ കഴിഞ്ഞ ദിവസമാണ് തൊടുപുഴയിലെ ലോഡ്ജില്‍ നിന്ന് പിടിയിലായത്. ഇരുവരും കുറച്ചുനാളായി അടുപ്പത്തിലായിരുന്നു. ഈ സമയത്ത് യൂനസ് റസാഖ് അക്ഷയയെ ലഹരിമരുന്നിന് അടിമയാക്കിയിരുന്നു. പിന്നീട് അക്ഷയയെ ഒപ്പം കൂട്ടിയായിരുന്നു ലഹരിവില്‍പ്പന. സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളെയാണ് സംഘം ലക്ഷ്യമിട്ടിരുന്നത്.
യുവതികളെ പ്രണയം നടിച്ച് വശത്താക്കി ലഹരി മരുന്ന് വില്‍പ്പനയ്ക്ക് ഉപയോഗിക്കുന്ന സംഭവം സംസ്ഥാനത്ത് വര്‍ധിച്ചുവരികയാണെന്ന് പോലീസ് തന്നെ സമ്മതിക്കുന്നു.ലഹരിമരുന്ന് നല്കി അശ്ലീല വീഡിയോ നിര്‍മ്മാണവും ഉണ്ടെന്നാണ് വിവരം.ഒരിക്കല്‍ ചതിക്കുഴിയില്‍ പെട്ടാല്‍ പിന്നെ ഇവര്‍ക്ക് തിരിച്ചുപോക്ക് ബുദ്ധിമുട്ടാണ്.
ലൈംഗികാസക്തി ഉയര്‍ത്തുകയും മണിക്കൂറോളം അത് നിലനിറുത്താനും സാധിക്കും എന്നതിനാല്‍ നീലച്ചിത്ര നിര്‍മ്മാണത്തില്‍ വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ് എംഡിഎംഎ.തീര്‍ന്നില്ല,ഡിജെ പാര്‍ട്ടികളില്‍ പെണ്‍കുട്ടികള്‍ അറിയാതെ അവരെ മയക്കാനും ലൈംഗിക ദുരുപയോഗത്തിനും ഇത് ഉപയോഗിക്കുന്നുണ്ട്.