NEWS
കോവിഡ് ടെസ്റ്റിന് തദ്ദേശീയ കിറ്റ്, ഐസിഎംആർ അനുമതിയുമായി പി ജെ ജോസഫിന്റെ മകൾ ഡോ.അനു യമുന ജോസഫ്
പൂർണമായും തദ്ദേശിയമായി വികസിപ്പിച്ചെടുത്ത കോവിഡ് ടെസ്റ്റ് കിറ്റിന് ഐ സി എം ആറിന്റെ അനുമതിയുമായി മുൻമന്ത്രി പി ജെ ജോസഫിന്റെ മകൾ. സ്വാബിൽ നിന്ന് ആർ എൻ എ വേർതിരിച്ചെടുക്കാൻ ആകുന്ന കിറ്റ് ആണിത്.പ്രിമോർഡിയ ലൈഫ് സയൻസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്റ്റാർട്ട് അപ്പ് കമ്പനിയുടെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ആണ് ഡോ. അനു യമുന ജോസഫ്.
ഇറക്കുമതി ചെയ്യുന്ന കിറ്റുകളെക്കാൾ 20% മുതൽ 30% വരെ വിലക്കുറവിൽ ഈ കിറ്റുകൾ വിതരണം ചെയ്യാനാകും.20 മിനുട്ടിനുള്ളിൽ ടെസ്റ്റ് റിസൾട്ട് അറിയാനുമാകും.
കളമശ്ശേരി മെഡിക്കൽ കോളേജിലെ ഡോക്ടർ ആയ ഭർത്താവായ ഡോ. ജോ ജോസഫിന്റെ പ്രേരണയാൽ ആണ് സ്റ്റാർട്ട് അപ് തുടങ്ങുന്നതും പുതിയ പരീക്ഷണങ്ങൾ നടത്തുന്നതുമെന്ന് ഡോ. അനു യമുന ജോസഫ് വ്യക്തമാക്കുന്നു.
മറ്റ് ലൈസൻസുകൾ കിട്ടുന്ന മുറയ്ക്ക് കിറ്റിന്റെ ഉത്പാദനം തുടങ്ങാൻ ആകുമെന്ന് ഡോ. അനു യമുന ജോസഫ് പറയുന്നു.