NEWS

എറണാകുളം മെഡിക്കല്‍ കോളേജ്: നഴ്‌സിംഗ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: എറണാകുളം കളമശേരി മെഡിക്കല്‍ കോളേജ് സംഭവത്തില്‍ പ്രാഥമിക അന്വേഷണത്തെ തുടര്‍ന്ന് നഴ്‌സിംഗ് ഓഫീസറെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.

സംഭവത്തില്‍ അന്വേഷണത്തിനായി ആരോഗ്യമന്ത്രി കെ.കെ ശൈലജ ഉത്തരവിട്ടിരുന്നു. ആരോഗ്യവിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല.

Signature-ad

അതേസമയം,സംഭവത്തില്‍ നഴ്സിംഗ് ഓഫീസറുടെ ശബ്ദരേഖ പുറത്തുവന്നിരുന്നു.വെന്റിലേറ്ററില്‍ ട്യൂബുകള്‍ മാറിക്കിടന്നതു കൊണ്ട് ഓക്സിജന്‍ കിട്ടാത്തത് കൊണ്ടാണ് ഫോര്‍ട്ട് കൊച്ചി സ്വദേശി ഹാരിസ് മരിച്ചതെന്നാണ് ശബ്ദരേഖ .നഴ്‌സുമാരുടെ വാട്സ്ആപ് ഗ്രൂപ്പില്‍ ഇട്ട ശബ്ദരേഖ ആണ് ഇതെന്നാണ് പറയപ്പെടുന്നത് .

കേന്ദ്ര സംഘത്തിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി ആണ് നഴ്‌സുമാരുടെ ഗ്രൂപ്പില്‍ ശബ്ദരേഖ പ്രത്യക്ഷപ്പെട്ടത് .അശ്രദ്ധ കാരണം പല രോഗികളും മരണപ്പെട്ടിട്ടുണ്ട് .ജൂലൈ 20 നു മരിച്ച ഹാരിസ് മരിച്ചത് വയറുകള്‍ മാറിക്കിടന്നത് കൊണ്ടാണെന്നു ശബ്ദരേഖയില്‍ പറയുന്നു .

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: