IndiaNEWS

ഗുണഭോക്താവിന് 5 ലക്ഷം രൂപ ആരോഗ്യ പരിരക്ഷ ലഭിക്കുന്ന ആയുഷ്മാന്‍ ഭാരത് പദ്ധതി, കാര്‍ഡ് ലഭിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ

ആയുഷ്മാന്‍ ഭാരത് കാര്‍ഡില്‍ ആരോഗ്യ പദ്ധതികളുടെ പേരും ലോഗോയും ഉള്‍പ്പെടുത്താന്‍ നിര്‍ദേശിച്ച്‌ കേന്ദ്രം. ഇതു സംബന്ധിച്ച്‌ മാര്‍ഗനിര്‍ദേശങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. കേന്ദ്ര ആരോഗ്യ അതോറിറ്റിയ്‌ക്കാണ് ഇതിന്റെ ചുമതല.

ഡല്‍ഹി, പശ്ചിമ ബംഗാള്‍, ഒഡീഷ എന്നീ സംസ്ഥാനങ്ങള്‍ ഒഴികെ മറ്റു സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ പാലിക്കുമെന്നും ലോഗോ ഉപയോഗിക്കുമെന്നും അറിയിച്ചു. ലോഗോയും സംസ്ഥാന ആരോഗ്യ പദ്ധതികളുടെ പേരുകളും ഉപയോഗിച്ചാകും കോ-ബ്രാന്‍ഡ് ചെയ്യുക. ഇംഗ്ലീഷും പ്രാദേശിക ഭാഷയും കാര്‍ഡുകളില്‍ ഉള്‍പ്പെടുത്തും.

Signature-ad

അര്‍ഹരായ ഓരോ ഗുണഭോക്താവിനും പ്രതിവര്‍ഷം 5 ലക്ഷം രൂപ വരെ ആരോഗ്യ പരിരക്ഷ നല്‍കുന്ന പദ്ധതിയാണ് ആയുഷ്മാന്‍ ഭാരത് പിഎം-ജെഎവൈ. 1,949-ഓളം ചികിത്സകള്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നു. 2011ലെ സാമൂഹ്യ-സാമ്പത്തിക ജാതി സെന്‍സസ് പ്രകാരം, പദ്ധതിയ്‌ക്ക് കീഴില്‍ ഏകദേശം 10.74 കോടി ഗുണഭോക്തൃ കുടുംബങ്ങളെ തിരഞ്ഞെടുത്തിട്ടുണ്ട്. നിലവില്‍ 14.12 കോടി പേര്‍ക്ക് ആയുഷ്മാന്‍ കാര്‍ഡുകള്‍ നല്‍കിയിട്ടുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

Back to top button
error: