NEWS

ഓണാവധി; ബെംഗളൂരുവില്‍നിന്ന് കേരളത്തിലേക്കുള്ള സ്വകാര്യ ബസുകളില്‍ ടിക്കറ്റ് നിരക്ക് കുത്തനെ വര്‍ധിപ്പിച്ചു

ബെംഗളൂരു : ഓണാവധിയോടനുബന്ധിച്ച്‌ ബെംഗളൂരുവില്‍നിന്ന് കേരളത്തിലേക്കുള്ള സ്വകാര്യ ബസുകളില്‍ ടിക്കറ്റ് നിരക്ക് കുത്തനെ വര്‍ധിപ്പിച്ചു.
പതിവ് നിരക്കിനേക്കാള്‍ ഇരട്ടിയിലധികമാണ് മിക്ക സ്വകാര്യബസുകളും ഈടാക്കുന്നത്. യാത്രത്തിരക്ക് കൂടുതലുള്ള സെപ്റ്റംബര്‍ ആറിന് ബെംഗളൂരുവില്‍നിന്ന് എറണാകുളത്തേക്ക് 4,500 രൂപയാണ് ഏറ്റവും കൂടിയ നിരക്ക്. അതേസമയം, ഈ ദിവസം വിമാനത്തില്‍ രണ്ടായിരത്തിനും നാലായിരത്തിനും ഇടയിലാണ് ടിക്കറ്റ് നിരക്ക്. എറണാകുളത്തേക്ക് സാധാരണ ദിവസങ്ങളില്‍ 800 രൂപ മുതല്‍ 2,500 രൂപ വരെയാണ് സ്വകാര്യബസുകള്‍ ഈടാക്കുന്നത്.
അവധി അടുത്തുവരുമ്ബോള്‍ യാത്രത്തിരക്ക് കൂടുന്നതിനാല്‍ സ്വകാര്യബസുകളിലെ ടിക്കറ്റ് നിരക്ക് ഇനിയും കൂടാനാണ് സാധ്യത.

Back to top button
error: