മലപ്പുറം: ഉണങ്ങിയ കമുകിനുള്ളിലുണ്ടായ ഏഴര അടി നീളമുള്ള കപ്പ കൗതുകമാകുന്നു.
പാണ്ടിക്കാട് പഞ്ചായത്ത് പത്താം വാര്‍ഡ് പൂളമണ്ണ മരുതപ്പാടം കോളനിയിലെ മരുതപ്പാടം കുഞ്ഞന്റെ വീട്ടിലാണ് ഏഴര അടി നീളവും 15 കിലോയോളം ഭാരവുമുള്ള കപ്പ വളര്‍ന്നത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം കൊടി കെട്ടാന്‍ വേണ്ടി നാട്ടിയ കമുകില്‍ അല്‍പ്പം കൂടി നീളം കിട്ടാന്‍ വേണ്ടിയായിരുന്നു കപ്പയുടെ കൊമ്ബ് കുത്തിയത്. ഈ കൊമ്ബ് തളിര്‍ത്ത് കാമ്ബ് വളരുകയായിരുന്നു.
ഒരു വര്‍ഷമാണ് കപ്പയുടെ പ്രായം. കമുകിന്‍റെ വിള്ളല്‍ ശ്രദ്ധയില്‍ പെട്ടപ്പോഴാണ് വീട്ടുകാര്‍ ഇത് പൊളിച്ച് നോക്കിയത്. ഏഴര അടി നീളത്തിലുള്ള കപ്പയാണ് ഇതിനകത്ത് നിന്ന് ലഭിച്ചത്. ആദ്യമായി ഇത്രയും നീളത്തിലുള്ള കപ്പ കണ്ടതിന്റെ അതിശയത്തിലാണ് വീട്ടുകാരും നാട്ടുകാരും.