പത്തനംതിട്ട : പ്രവാസി മലയാളി ബഹ്‌റൈനിൽ മരണമടഞ്ഞു.
അടൂർ മണക്കാല സ്വദേശി സിജോ സാംകുട്ടിയാണ് (28 വയസ്സ്) ഓഗസ്റ്റ് 18 വ്യാഴാഴ്ച്ച ബഹ്‌റൈനിലെ ഹിദ്ദിൽ മരണമടഞ്ഞത്.
മൂന്ന് മാസം മാത്രം മുൻപ് ബഹ്‌റൈനിൽ എത്തിയ സിജോ സാംകുട്ടി സെക്യൂറികോ കമ്പനിയിൽ സൂപ്പർവൈസറായി ജോലി ചെയ്ത് വരികയായിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യയും കുഞ്ഞും പ്രസവത്തെ തുടർന്ന് നാട്ടിൽ വച്ച് നേരത്തെ മരണമടഞ്ഞിരുന്നു.
മൃതദേഹം കിങ് ഹമദ് ഹോസ്പിറ്റിലിൽ സൂക്ഷിച്ചിരിക്കുന്നു. ഒരു സഹോദരിയുമുണ്ട്.