തേൻ വളരെ സവിശേഷമായ ഔഷധവും മധുരമുള്ള ഒരു പാനീയവുമാണ്. പുഷ്പങ്ങളിൽ നിന്നും ശേഖരിക്കുന്ന തേൻ, ഈച്ചയുടെ പല പ്രക്രിയകൾക്കു ശേഷമാണ് കൂട്ടിലെ തേൻ തേനറകളിൽ നിക്ഷേപിക്കുന്നത്. ഇങ്ങനെ സംഭരിക്കപ്പെടുന്ന കലർപ്പില്ലാത്ത തേൻ വർഷങ്ങളോളം കേടുകൂടാതെ ഇരിക്കും.
➼ തേനിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. ആന്റി ഓക്‌സിഡന്റുകളും ധാതുക്കളും ധാരാളം ഉള്ളതിനാല്‍ പഞ്ചസാരയ്ക്ക് പകരം ഉപയോഗിക്കാവുന്ന ആരോഗ്യകരമായ ഔഷധമാണ് തേന്‍.
➼ തേന്‍ ശരീരത്തിലെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വര്‍ദ്ധിപ്പിക്കും. എന്നാല്‍ ഇതിലുള്ള ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ മെറ്റബോളിക് സിന്‍ഡ്രോമില്‍ നിന്ന് സംരക്ഷിക്കുകയും പ്രമേഹ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
➼ തേന്‍ കഴിക്കുന്നത് അഡിപോനെക്റ്റിന്‍ എന്ന ഹോര്‍മോണ്‍ പുറപ്പെടുവിക്കുന്നു. ഇത് വീക്കം കുറയ്ക്കുകയും രക്തനിയന്ത്രണത്തെ സന്തുലിതമാക്കുകയും ചെയ്യുന്നു.
➼ തേന്‍ ക്ഷീണവും അലസതയും കുറയ്ക്കാന്‍ സഹായിക്കുന്നു. ചുമയ്ക്ക് കാരണമാകുന്ന ബാക്ടീരിയ അണുബാധയെ ചെറുക്കാന്‍ തേനിലെ ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ സഹായിക്കും. കറുത്ത പാടുകള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. ഇത് ചര്‍മ്മത്തിന് സ്വാഭാവിക മോയ്‌സ്ചറൈസറായി ഉപയോഗിക്കാം
➼ തേന്‍ അസ്‌കോര്‍ബിക് ആസിഡ്, പാന്റോതെനിക് ആസിഡ്, നിയാസിന്‍, റൈബോഫ്‌ലേവിന്‍ തുടങ്ങിയ വിറ്റാമിനുകളുടെയും കാല്‍സ്യം, ഇരുമ്പ്, മഗ്‌നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം തുടങ്ങിയ പ്രത്യേക ധാതുക്കളുടെയും സമ്പന്നമായ ഉറവിടമാണ്
➼ ആന്റിഓക്സിഡന്റുകളും ബയോ ആക്റ്റീവ് സസ്യ സംയുക്തങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇവ കോശങ്ങളുടെ നാശത്തിന് കാരണമാകുന്ന റിയാക്ടീവ് ഓക്സിജന്‍ സ്പീഷീസ് (ROS) ശരീരത്തില്‍ നിഷ്പക്ഷമായി നിലനിര്‍ത്തുന്നു.
➼ ചര്‍മ്മത്തിലെ പൊള്ളല്‍, അണുബാധ, ശസ്ത്രക്രിയ മൂലമുണ്ടാകുന്ന മുറിവുകള്‍ എന്നിവ സുഖപ്പെടുത്താന്‍ തേനിന് കഴിയും. തേനിലെ ആന്റി ബാക്ടീരിയല്‍, ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ പല ചര്‍മ്മപ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ്. രാവിലെ വെറും വയറ്റില്‍ ചെറുചൂടുള്ള വെള്ളത്തില്‍ തേന്‍ ചേര്‍ത്ത് കുടിക്കുന്നത് ഭാരം കുറയ്ക്കാന്‍ സഹായിക്കും.