CrimeNEWS

പഠനത്തിലെ ശ്രദ്ധക്കുറവ് മാറ്റാന്‍ മകളെ തകിടുകെട്ടിക്കാന്‍ എത്തിച്ച് മാതാവ്; വ്യാജ പൂജയുടെ മറവില്‍ പീഡനം നടത്തിയ പൂജാരി പോക്‌സോ കേസില്‍ അറസ്റ്റില്‍

പത്തനംതിട്ട: പഠനത്തിലെ ശ്രദ്ധക്കുറവിന് പരിഹാരമായി പൂജിച്ച തകിട് കെട്ടാനെന്ന വ്യാജേന പതിനേഴുകാരിയെ പീഡിപ്പിച്ച ക്ഷേത്രപൂജാരി പോക്സോ കേസില്‍ അറസ്റ്റില്‍. ആലപ്പുഴ അരൂക്കുറ്റി പുഴുങ്ങത്ര വീട്ടില്‍ സുരേഷ് ഭട്ടതിരി എന്ന സുരേഷ് ബാബു (40)ആണ് അറസ്റ്റിലായത്.

എട്ടാം ക്ലാസ് വരെ മാത്രം വിദ്യാഭ്യാസം നേടിയ ഇയാള്‍ പഠനകാലം കഴിഞ്ഞത് മുതല്‍ പല ക്ഷേത്രങ്ങളിലും ശാന്തിമാരുടെ സഹായിയായി. പിന്നീട് ജ്യോതിഷം പഠിക്കുകയും പല പ്രധാന ക്ഷേത്രങ്ങളിലും ശാന്തിയാവുകയു ചെയ്തു.
ഏറ്റവുമൊടുവില്‍ പത്തനംതിട്ടയിലെ ഒരു ക്ഷേത്രത്തില്‍ മേല്‍ശാന്തിയായിരിക്കെയാണ് സംഭവം.

Signature-ad

ക്ഷേത്രത്തിനു സമീപത്തായി വാടകയ്ക്ക് താമസിച്ചിരുന്ന ഇയാളുടെയടുത്ത് പ്രശ്നം വയ്പ്പിനും പൂജകള്‍ക്കുമായി ആളുകള്‍ എത്തിയിരുന്നു. ഇത്തരത്തില്‍, പഠനത്തില്‍ താല്‍പര്യമില്ലെന്നു പറഞ്ഞ് മാതാവാണ് കുട്ടിയെ ഇവിടെ എത്തിച്ചത്. ചരട് ജപിച്ച് കെട്ടിയാല്‍ മതിയെന്ന് പറഞ്ഞ് അമ്മയെ പുറത്തിരുത്തിയ ശേഷം കുട്ടിയെ അകത്തേക്ക് കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു.

കുട്ടിയുടെ മൊഴിപ്രകാരം ബുധനാഴ്ച രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്നുതന്നെ പ്രതി പിടിയിലായി. ഡിവൈ.എസ്.പി: എസ്. നന്ദകുമാറിന്റെ നേതൃത്വത്തില്‍ ഇന്‍സ്പെക്ടര്‍ ജിബു ജോണ്‍, എസ്.ഐമാരായ രതീഷ്, െഷെജു, എസ്.സി.പി.ഒമാരായ അനുരാജ്, സുനില്‍ രാജ്, വിമല്‍, വിഷ്ണു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

Back to top button
error: