KeralaNEWS

കൊഴുപ്പിതര അളവ് വര്‍ധിപ്പിക്കാന്‍ യൂറിയ കലര്‍ത്തി; കേരളത്തിലേക്ക് കൊണ്ടുവന്ന മായം കലര്‍ന്ന 12750 ലിറ്റര്‍ പാല്‍ പിടികൂടി

പാലക്കാട്: മായം കലര്‍ന്ന പാല്‍ കേരളത്തിലേക്ക് കടത്തുന്നതിനിടെ പിടികൂടി ക്ഷീരവികസന വകുപ്പ്. കേരള- തമിഴ്‌നാട് അതിര്‍ത്തിയില്‍ മീനാക്ഷിപുരം ചെക്‌പോസ്റ്റില്‍ നടത്തിയ പരിശോധനയിലാണ് പാല്‍ പിടികൂടിയത്. പ്രാഥമിക പരിശോധനയില്‍ യൂറിയ കലര്‍ത്തിയതായി കണ്ടെത്തിയ 12750 ലിറ്റര്‍ പാലാണ് പിടികൂടിയത്.

തമിഴ്‌നാട്ടില്‍ നിന്നാണ് പാല്‍ കൊണ്ടുവന്നത്. കൊഴുപ്പിതര പദാര്‍ത്ഥങ്ങളുടെ അളവ് വര്‍ദ്ധിപ്പിക്കാനാണ് പാലില്‍ യൂറിയ കലര്‍ത്തുന്നതെന്നാണ് വിവരം. ക്ഷീര വികസന വകുപ്പ് പിടികൂടിയ പാല്‍ ടാങ്കര്‍ തുടര്‍ നടപടികള്‍ക്കായി ഭക്ഷ്യ സുരക്ഷാ വകുപ്പിന് കൈമാറി.

Back to top button
error: