CrimeNEWS

‘പ്രതികള്‍ പ്രവര്‍ത്തിച്ചത് തമിഴ്നാട്- കേരള അതിർത്തി കേന്ദ്രീകരിച്ച്’; ഐ എസ് പ്രചാരണക്കേസില്‍ എൻഐഎ കുറ്റപത്രം

ദില്ലി: കേരളം ,തമിഴ്നാട് കേന്ദ്രീകരിച്ചുള്ള ഐ എസ് പ്രചാരണക്കേസില്‍ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. തമിഴ്നാട് സ്വദേശി സാദിഖ് ബാഷ അടക്കം നാല് പേർക്കെതിരെയാണ് കുറ്റപ്പത്രം. ചെന്നൈ എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ഈ കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരം വട്ടിയൂർക്കാവില്‍ അടക്കം എൻഐഎ റെയ്ഡ്‍ നടത്തിയിരുന്നു.

സാദിഖ് ബാച്ചാ, ആർ ആഷിഖ്, മുഹമ്മദ് ഇർഫാൻ, റഹ്മത്തുള്ള എന്നിവരാണ് കേസിലെ പ്രതികൾ. തമിഴ്നാട് കേരളം അതിർത്തി കേന്ദ്രീകരിച്ചാണ് സംഘം പ്രവർത്തിച്ചതെന്ന് എൻഐഎ കുറ്റപത്രത്തില്‍ പറയുന്നു. ഇവർ ഐ എസിലേക്ക് സാങ്കേതിക പരിജ്ഞാനമുള്ളവരെ അടക്കം റിക്രൂട്ട് ചെയ്തു. മൂന്ന് സംഘടനകൾ രൂപീകരിച്ച് ഇവർ ഐ എസ് പ്രചാരണവും നടത്തി. ശ്രീലങ്കയിലെ ഐ എസ് പ്രവർത്തകരുമായും സംഘം ബന്ധപ്പെട്ടെന്ന് എൻഐഎ കുറ്റപത്രത്തില്‍ പറയുന്നു.

Signature-ad

കഴിഞ്ഞ ഫെബ്രുവരിയിൽ മയിലാടുംതുറൈയിൽ വച്ച് പൊലീസുകാരെ അപകടപ്പെടുത്തി സാദിക്ക് സംഘവും രക്ഷപ്പെട്ടിരുന്നു.പിന്നീട് ഈ കേസിൽ ഇയാളെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു., ഐഎസ്ഐഎസിന് വേണ്ടി ഫണ്ട് സ്വരൂപിക്കുന്നു വിഘടനവാദ സംഘടനങ്ങൾ രൂപീകരിച്ച് റിക്രൂട്ടിംഗിൽ പങ്കാളിയാകുന്നു തുടങ്ങിയ കണ്ടെത്തലാണ് സാദിക്ക് ബാച്ച് എതിരെയുള്ള്ത് .ഇതുസംബന്ധിച്ച് തെളിവുകൾ കിട്ടിയോതെടെതമിഴ്നാട് പൊലീസ് അന്വേഷണം എൻഐഎക്ക് കൈമാറിയത്.. സാദ്ദിഖ് ബാഷ നിരവധി തവണ തിരുവനന്തപുരത്ത് വന്നുപോവുകയും, വട്ടിയൂര്‍കാവില്‍ രണ്ടാം ഭാര്യ യുടെ വീട്ടില്‍ ഒളിവില്‍ കഴിയുകയും ചെയ്തിരുന്നുവെന്നും വിവരങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് എന്‍ഐഎ റെയ്ഡ് നടത്തിയത്.

Back to top button
error: