KeralaNEWS

അങ്കമാലി – ശബരി റെയിൽ പാതയ്ക്ക് കേന്ദ്രത്തിൻ്റ പച്ചക്കൊടി: സർവ്വേ തുടങ്ങാൻ ധാരണയായെന്ന് മന്ത്രി അബ്ദുറഹ്മാൻ

ദില്ലി: അങ്കമാലി – ശബരി റെയിൽപാത നിർമാണത്തിന് കേന്ദ്ര റെയിൽവേ മന്ത്രി പച്ചക്കൊടി കാണിച്ചതായി മന്ത്രി വി.അബ്ദുറഹ്മാൻ അറഇയിച്ചു. പദ്ധതിയുടെ സർവെ നടപടികൾ തുടങ്ങുന്നത് തത്വത്തിൽ കേന്ദ്രമന്ത്രി അംഗീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ റെയിൽവേ വികസനത്തിനായുള്ള ചർച്ചയ്ക്ക് കേന്ദ്ര റെയിൽ മന്ത്രി കേരളത്തിൽ എത്തുമെന്നും അശ്വിനി വൈഷ്ണവുമായുള്ള കൂടിക്കാഴ്ചയ്ക്ക് വി.അബ്ദുറഹ്മാൻ പറഞ്ഞു. നേമം ടെർമിനൽ പദ്ധതി റെയിൽവേ ഒഴിവാക്കിയെന്നത് മാധ്യമ വാർത്ത മാത്രമാണെന്നും പദ്ധതിയിൽ ഇപ്പോഴും റെയിൽവേ മന്ത്രാലയം പൊസീറ്റിവാണെന്നും അദ്ദേഹം പറഞ്ഞു.

സിൽവർ ലൈൻ പദ്ധതിയിൽ കേരളത്തിൽ ഒരു യോഗം വേണമെന്ന് റെയിൽവേ മന്ത്രി ഇങ്ങോട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഓണം പ്രമാണിച്ച് കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകളും നിലവിലോടുന്ന ട്രെയിനുകളിൽ അധിക കംപാർ്ട്ട്മെൻ്റുകളും വേണമെന്ന് മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Signature-ad

തോമസ് കപ്പ് പാരിതോഷികം വൈകാതെ പ്രഖ്യാപിക്കുമെന്നും ഇക്കാര്യത്തിൽ സംശയം വേണ്ടെന്നും മന്ത്രി പറഞ്ഞു. കോമൺവെൽത്ത് ജേതാക്കളുടെ പാരിതോഷികത്തിലും തീരുമാനം ഉടനെ ഉണ്ടാകും. കായികതാരങ്ങൾക്ക് സർക്കാർ എല്ലാ കാലത്തും പാരിതോഷികം നൽകിയിട്ടുണ്ട്, കായിക താരങ്ങളെ സർക്കാർ ഒരിക്കലും അവഗണിച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു

Back to top button
error: