30 ലക്ഷത്തിലേറെ രൂപ ചെലവാക്കിയാണ് ജില്ലയില്‍ പദ്ധതി നടപ്പാക്കുന്നത്. പതാകകള്‍ നിര്‍മിച്ച് പഞ്ചായത്തുകള്‍ക്ക് നല്‍കാനുള്ള ചുമതല കുടുംബശ്രീ മിഷനായിരുന്നു. ജില്ലയിലെ 20 അപ്പാരല്‍ കുടുംബശ്രീ യൂണിറ്റുകള്‍ യോഗംവിളിച്ച് കണ്‍സോര്‍ഷ്യം രൂപീകരിച്ച് അവര്‍ക്ക് കരാര്‍ നല്‍കുകയായിരുന്നു. എന്നാല്‍ ഈ കുടുംബശ്രീ യൂണിറ്റുകള്‍ സ്വന്തമായി ദേശീയ പതാകകള്‍ നിര്‍മിക്കുന്നതിന് പകരം കേരളത്തിന് പുറത്ത് ബെംഗളൂരു ആസ്ഥാനമായുള്ള രണ്ടു കമ്ബനികളെ ചുമതല ഏല്‍പ്പിച്ചു. അവര്‍ നല്‍കിയ ദേശീയ പതാകകളാണ് മാനദണ്ഡം പാലിക്കാത്തതിനാല്‍ ഉപയോഗശൂന്യമായത്.
ഒരു ദേശീയ പതാക നിര്‍മിക്കാന്‍ 28 രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ചത്. എന്നാല്‍ അത്രയൊന്നും മൂല്യം വരാത്ത ദേശീയ പതാകകളാണ് ഇടുക്കി ജില്ലയില്‍ വിതരണത്തിന് എത്തിച്ചത്.ഇതോടെ കരാര്‍ നല്‍കുന്നതില്‍ കമ്മീഷന്‍ ഉള്‍പ്പെടെ കൈപറ്റിയുണ്ടെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട് കുടുംബശ്രീയുടെ ജില്ലാ കോര്‍ഡിനേറ്റര്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ക്കെതിരേ സര്‍ക്കാര്‍ കര്‍ശനമായ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.