NEWS
ഹൈക്കമാൻഡ് ഇടപെടുന്നില്ല ,പ്രത്യാഘാതം സ്വയം നേരിടാൻ സംസ്ഥാന നേതൃത്വത്തിന് നിർദേശം
കേരള കോൺഗ്രസ് എം യുഡിഎഫ് വിട്ട സംഭവത്തിൽ അകലം പാലിച്ച് കോൺഗ്രസ് ഹൈക്കമാൻഡ് .ജോസ് വിഭാഗത്തിന്റെ മുന്നണി മാറ്റത്തിന്റെ പ്രത്യാഘാതങ്ങൾ സംസ്ഥാന ഘടകം സ്വയം നേരിടണമെന്ന് ഹൈക്കമാൻഡ് വ്യക്തമാക്കി .എന്നാൽ ഇക്കാര്യത്തിൽ സംസ്ഥാന ഘടകത്തെ കുറ്റപ്പെടുത്താൻ തങ്ങൾ ഇല്ലെന്നും ഹൈക്കമാൻഡ് വൃത്തങ്ങൾ വ്യക്തമാക്കി .
പാർലമെന്റിൽ യുപിഎയ്ക്ക് എംപിമാർ കുറയുന്നതിലെ ആശങ്ക ഹൈക്കമാൻഡ് വൃത്തങ്ങൾ മറച്ചുവെക്കുന്നില്ല .കേരള കോൺഗ്രസ് എം മടങ്ങി വന്നപ്പോൾ രാജ്യസഭാ സീറ്റ് നൽകിയതിനെ ഹൈക്കമാൻഡ് ഇപ്പോൾ ചോദ്യം ചെയ്യുന്നുണ്ട് .ഇക്കാര്യത്തിൽ ജാഗ്രതക്കുറവ് ഉണ്ടായി എന്ന് തന്നെയാണ് ഹൈക്കമാണ്ട് വിലയിരുത്തൽ .സംസ്ഥാന നേതൃത്വത്തിന്റെയും ഘടക കക്ഷികളുടെയും സമ്മർദ്ദമാണ് ഹൈക്കമാൻഡ് വഴങ്ങാൻ കാരണം .