NEWS

നിലവിളക്ക് കൊളുത്തുമ്പോൾ ശ്രദ്ധിക്കേണ്ടത്

ശ്വര്യത്തിന്റെ പ്രതീകമാണ് നിലവിളക്ക്. അതുകൊണ്ടുതന്നെ പലരും നിത്യവും വീട്ടില്‍ വിളക്ക് വയ്ക്കാറുണ്ട്.ചിലര്‍ രാവിലെയും ഒട്ടുമിക്കവരും വൈകിട്ടുമാണ് നിലവിളക്ക് കൊളുത്തുന്നത്.തിന്മയെ അകറ്റി നന്മയുടെ വെളിച്ചം നിറയ്ക്കാനാണ് ഇങ്ങനെ നിലവിളക്ക് വയ്ക്കുന്നത്.
ദൈവങ്ങളുടെ പ്രതീകമായാണ് പലരും വിളക്കിനെ കാണുന്നത്. അതിനാല്‍ തന്നെ മനശുദ്ധിയോടും ശരീരശുദ്ധിയോടും കൂടി മാത്രമേ വിളക്ക് കൊളുത്താന്‍ പാടുള്ളൂ. ശത്രുദോഷങ്ങളകറ്റി വീട്ടില്‍ സമ്ബദ്‌സമൃദ്ധി വര്‍ദ്ധിക്കാന്‍ നിലവിളക്ക് കൊളുത്തുന്നത് സഹായിക്കുന്നു. ലക്ഷീ ദേവിയുടെ അനുഗ്രഹം നേടാന്‍ എപ്പോള്‍ വിളക്കുകൊളുത്തണമെന്ന് നോക്കാം.

സൂര്യന്‍ ഉദിക്കുന്നതിന് മുമ്ബും അസ്തമിക്കുന്നതിന് മുമ്ബും വിളക്ക് കൊളുത്തുന്നതാണ് ഉത്തമം. ഇങ്ങനെ ചെയ്യുന്നതിലൂടെ സമ്ബത്തും ഐശ്വര്യവും വര്‍ദ്ധിക്കുമെന്നാണ് വിശ്വാസം.തുളസിയിലകൊണ്ട് വെള്ളം തളിച്ചശേഷം മാത്രമേ വിളക്ക് കൊളുത്താന്‍ പാടുള്ളൂ എന്നും വിശ്വാസമുണ്ട്.

 

Signature-ad

 

രാവിലെ കിഴക്ക് ദിക്കിന് അഭിമുഖമായി വേണം വിളക്ക് കൊളുത്താന്‍.ഇങ്ങനെ ചെയ്താല്‍ ദുഖങ്ങള്‍ ഇല്ലാതാകും. വൈകിട്ട് പടിഞ്ഞാറ് ദിക്ക് നോക്കി വിളക്ക് കൊളുത്തുന്നതാണ് ഉത്തമം.ഇങ്ങനെ ചെയ്താല്‍ കടബാദ്ധ്യത തീരുന്നതാണ്. വടക്ക് ദിക്കിനഭിമുഖമായി വിളക്ക് കൊളുത്തിയാല്‍ സമ്ബത്ത് വര്‍ദ്ധിക്കുമെന്നും വിശ്വാസമുണ്ട്.എന്നാല്‍ തെക്ക് ദിക്ക് നോക്കി ഒരിക്കലും വിളക്ക് കൊളുത്താന്‍ പാടില്ല.

Back to top button
error: