VIDEO

മുനീറിന്റെ പ്രസ്താവന പതിനാറാം നൂറ്റാണ്ടിലേത് :മന്ത്രി ശിവൻകുട്ടി -വീഡിയോ

“മുനീറിന്റെ പ്രസ്താവന പതിനാറാം നൂറ്റാണ്ടിലേതാണ്. കാലം മാറിയത് മുനീറിപ്പോഴും അറിഞ്ഞിട്ടില്ല. സി എച്ചിന്റെ മകനിൽ നിന്നും ഇത്തരം നിരുത്തരവാദപരവും സമൂഹ വിരുദ്ധവുമായ പ്രസ്താവന പ്രതീക്ഷിച്ചില്ല.

മുഖ്യമന്ത്രി പിണറായി വിജയൻ സാരി ഉടുത്താലേ ലിംഗ സമത്വം ഉണ്ടാകൂ എന്ന ഡോ. മുനീറിന്റെ പ്രസ്താവന അത്ഭുതത്തോടെ ആണ് കാണുന്നത്. സി എച്ച് ജീവിച്ചിരുന്നേൽ മുനീറിന് വേണ്ടി മാപ്പ് പറഞ്ഞേനെ. ലീഗ് നേതൃത്വം മുനീറിന്റെ നിലപാട് തിരുത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.”

Signature-ad

പൊതുവിദ്യാഭ്യാസ വകുപ്പിനെ സംബന്ധിച്ചിടത്തോളം ലിംഗ നീതി, ലിംഗ തുല്യത, ലിംഗാവബോധം എന്നിവ മുൻനിർത്തിയുള്ള പദ്ധതികളുമായി മുന്നോട്ട് പോകും. വസ്ത്രധാരണം വ്യക്തിപരമാണ്. ഓരോരുത്തരും അവർക്കിഷ്ടമുള്ള സഭ്യമായ വസ്ത്രം ധരിക്കണം എന്നതാണ് നിലപാട്. അല്ലാതെ ആരുടെ മേലും ഒന്നും അടിച്ചേൽപ്പിക്കുകയല്ല.ഡോ. മുനീർ തിരുത്തുമെന്നാണ് ഞാൻ കരുതുന്നത്.

മുഖ്യമന്ത്രി പിണറായി വിജയൻ സാരി ഉടുത്താലേ ലിംഗ സമത്വം ഉണ്ടാകൂ എന്ന ഡോ. മുനീറിന്റെ പ്രസ്താവന അത്ഭുതത്തോടെ ആണ് കാണുന്നത്. സി എച്ച് ജീവിച്ചിരുന്നേൽ മുനീറിന് വേണ്ടി മാപ്പ് പറഞ്ഞേനെ. ലീഗ് നേതൃത്വം മുനീറിന്റെ നിലപാട് തിരുത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.”

https://youtu.be/j_l_zrFaSXo

Back to top button
error: