എന്നിട്ട് താഴെ ഉള്ള “get your OTP”എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയുക അതിനുശേഷം otp മൊബൈല്‍ നമ്ബറില്‍ വന്നു കഴിയുമ്ബോള്‍ OTP എന്റര്‍ ചെയ്ത ശേഷം വാലിഡേറ്റ് പ്രസ് ചെയുക.അപ്പോള്‍ പുതിയൊരു പേജ് ഓപ്പണായി വരും. അവിടെ നിങ്ങള്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്ബറില്‍ ചേര്‍ത്ത ഐഡി പ്രൂഫ് വച്ച് എടുത്ത മറ്റു നമ്ബറുകളും കാണാന്‍ സാധിക്കും.
ഇനി ഏതെങ്കിലും മൊബൈല്‍ നമ്ബര്‍ നിങ്ങള്ക്ക് നിങ്ങളുടെ അനുവാദത്തോടെ അല്ല എടുത്തിട്ടുള്ളതെങ്കില്‍ ആ നമ്ബറിന്റെ നേരെയുള്ള ബോക്സില്‍ ക്ലിക്ക് ചെയ്തു സെലക്‌ട് ചെയുക എന്നിട്ട് “this is not my number ” എന്നുള്ള ബോക്സില്‍ ക്ലിക്ക് ചെയ്ത് അതിന് താഴെയുള്ള റിപ്പോര്‍ട്ട് പ്രസ് ചെയ്താല്‍ ആ നമ്ബര്‍ പിന്നീട് നിങ്ങളുടെ ഐഡി പ്രൂഫില്‍ നിന്നും റിമൂവ് ആകുകയും പിന്നീട് കട്ട് ആകുകയും ചെയ്യും.
അതുപോലെ തന്നെ മറ്റൊരു ഓപ്ഷന്‍ ഒരു നമ്ബര്‍ നിങ്ങളുടേതാണ് എങ്കിലും അത് ഉപയോഗിക്കുന്നില്ലയെങ്കില്‍ രണ്ടാമത്തെ ബോക്സിലുള്ള “this is my number not required ” എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയുക പിന്നീട് ആ നമ്ബര്‍ നിങ്ങളുടെ ഐഡി യില്‍ നിന്ന് റിമൂവ് ആകും.