NEWS

ഒരിക്കൽ വേവിച്ച ചിക്കനും ബീഫും ഒരിക്കലും രണ്ടാമത് ചൂടാക്കി കഴിക്കരുത് 

നാമെല്ലാവരും രാത്രി അധികം വന്ന ഭക്ഷണങ്ങൾ ഫ്രിഡ്ജിൽ എടുത്തു വച്ച് പിറ്റേന്ന് ചൂടാക്കി കഴിക്കുന്നവരാണ്.എന്നാൽ ചില ഭക്ഷണങ്ങൾ ഒരിക്കലും ഇങ്ങനെ രണ്ടാമത് ചൂടാക്കി കഴിക്കാൻ പാടില്ലാത്തവയാണ്.അത്തരത്തിൽ ചില ഭക്ഷണങ്ങളെപ്പറ്റിയാണ് ഇവിടെ പറയുന്നത്.അതായത് മലയാളികളുടെ തീൻമേശയിൽ നിന്നും ഒരിക്കലും ഒഴിയാത്ത ചില ഭക്ഷണങ്ങൾ.അതിൽ മുട്ടയാണ് ആദ്യത്തേത്.
മുട്ട ഒരു കാരണവശാലും രണ്ടാമത് ചൂടാക്കിയ കഴിക്കാൻ പാടുള്ളതല്ല. കാരണം മുട്ടയിൽ ഉയർന്ന തോതിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.വീണ്ടും ചൂടാക്കുന്തോറും ഇത് വിഷമായി മാറുകയാണ് ചെയ്യുന്നത്.അതുപോലെതന്നെ ചിക്കനും ബീഫും.രണ്ടുകിലോ ചിക്കനോ അതല്ലെങ്കിൽ ബീഫോ വാങ്ങിയാൽ അത് തീരുന്നതിനു മുൻപ് കുറഞ്ഞത് നാലോ അഞ്ചോ തവണ നമ്മൾ ചൂടാക്കിയിരിക്കും.ബീഫ് രണ്ടാമതും മൂന്നാമതും ഒക്കെ ചൂടാക്കി കഴിക്കുമ്പോൾ ടേസ്റ്റ് കൂടിക്കൂടി വരുമെന്നും ചിലർ അഭിപ്രായപ്പെടാറുണ്ട്.പക്ഷേ കൂടുതൽ ചൂടാകുമ്പോൾ  ഇതിൽ അടങ്ങിയിട്ടുള്ള അമിതമായ പ്രോട്ടീൻ ഘടകം കുഴപ്പക്കാരായി മാറുകയാണ് സത്യത്തിൽ ചെയ്യുന്നത്.
അതുകൊണ്ടുതന്നെ ഒരിക്കൽ വേവിച്ച ചിക്കനും ബീഫും രണ്ടാമതും ചൂടാക്കി കഴിക്കുമ്പോൾ ഓർക്കുക, പെട്ടെന്ന് അനുഭവപ്പെട്ടില്ലെങ്കിലും പതുക്കെ നിങ്ങളൊരു രോഗിയായി മാറിക്കൊണ്ടിരിക്കുകയാണ്.
 അതുപോലെ ചീരയും രണ്ടാമത് ചൂടാക്കി കഴിക്കരുത്.ചീരയിൽ വളരെ വലിയ അളവിൽ അയൺ ആൻഡ് നൈട്രേറ്റ് അടങ്ങിയിട്ടുണ്ട്.ഇത് ചൂടാക്കുമ്പോൾ അയൺ നൈട്രേറ്റ് ആയി മാറുകയും അത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.

Back to top button
error: