ട്രെയിന്‍ അപകടത്തില്‍ മരണമോ അവയവ നഷ്ടമോ സംഭവിച്ചാൽ നഷ്ടപരിഹാരത്തുകയായി എട്ടുലക്ഷം രൂപ ലഭിക്കും.
റെയില്‍വേയുടെ നിയമപ്രകാരമുള്ള അന്വേഷണം പൂര്‍ത്തിയായ ശേഷമാണ് തുക അനുവദിക്കുക. അപകടത്തില്‍ കാഴ്ചയോ കേള്‍വിയോ പൂര്‍ണമായി നഷ്ടമായാലും മുഖം വിരൂപമായാലും എട്ടു ലക്ഷം ലഭിക്കും.
യാത്രക്കാരില്‍ നിന്ന് ഓരോ ടിക്കറ്റിനൊപ്പവും വിട്ടുവീഴ്ചയില്ലാതെ നികുതി പരിച്ചെടുക്കുന്നുണ്ടെങ്കിലും കാലാകാലങ്ങളായി വര്‍ധിപ്പിക്കാതെ കിടക്കുകയായിരുന്ന റെയില്വെയു ടെ നഷ്ടപരിഹാര തുക 2017 ജനുവരിയിലാണ് 8 ലക്ഷ്യമാക്കി ഉയർത്തിയത്.
1962 ല്‍ പതിനായിരം രൂപയായിരുന്നു തീവണ്ടിയപകടത്തില്‍ മരിച്ചവര്‍ക്കുള്ള റെയില്‍വെയുടെ ധനസഹായം. പത്ത് വര്‍ഷത്തിന് ശേഷം 1963 ല്‍ അത് ഇരട്ടിയായി വര്‍ധിപ്പിച്ചു. പിന്നീട് ഇത് 1973 ല്‍ അമ്പതിനായിരമായും, 1983 ല്‍ ഒരു ലക്ഷമായും, 1990 ല്‍ രണ്ട് ലക്ഷമായും 1997 ല്‍ നാല് ലക്ഷമായും വര്‍ധിപ്പിച്ചു.പിന്നീട് ഇത് 2017 ജനുവരിയിലാണ് 8 ലക്ഷ്യമാക്കി ഉയർത്തിയത്.