NEWS

ഉഴിഞ്ഞയുടെ ഔഷധ ഗുണങ്ങൾ 

കേരളത്തിലെ എല്ലാ പ്രദേശങ്ങളിലും കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് ഉഴിഞ്ഞ. വള്ളിച്ചെടിയായ ഉഴിഞ്ഞ ദശപുഷ്പങ്ങളിൽ പെടുന്ന ഒരു സസ്യം കൂടിയാണ്. ദശപുഷ്പത്തിലെ ഓരോ ചെടിയും ഓരോ ദേവതമാരെയാണ് പ്രതിനിധീകരിക്കുന്നത്. കർക്കിടമാസത്തിൽ സ്ത്രീകൾ  ദശപുഷ്പങ്ങളിൽ ഏതു പുഷ്പമാണോ തലയിൽ ചൂടുന്നത് ആ പുഷ്പത്തിന്റെ ദേവപ്രീതി ലഭിക്കുമെന്നാണ് വിശ്വാസം. ഇന്ദ്രാണിയാണ് ഉഴിഞ്ഞയുടെ ദേവത.
ചക്രലത, ഇന്ദ്രവല്ലി, ഇന്ദ്രവല്ലരി  വള്ളിഉഴിഞ്ഞ, കറുത്തകുന്നി, പാലുരുവം, ജോതിഷമതി എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. ഇത് സമൂലം ഔഷധയോഗ്യമാണ്. വാതം, മുടികൊഴിച്ചിൽ, പനി, നീർവീഴ്ച, തുടങ്ങിയ രോഗങ്ങൾക്ക് ഉഴിഞ്ഞ ഉപയോഗിച്ചുവരുന്നു
 ഉഴിഞ്ഞ യുടെ ഔഷധ ഗുണങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.
 ചെവിവേദനയ്ക്ക്
 ഉഴിഞ്ഞയുടെ ഇലയുടെ നീര് ചെവിയിൽ ഇറ്റിച്ചാൽ ചെവി വേദന മാറും
 മുടികൊഴിച്ചിൽ താരൻ മുതലായവയ്ക്ക്
 ഉഴിഞ്ഞയുടെ ഇല ഇടിച്ചുപിഴിഞ്ഞ നീര് എണ്ണകാച്ചി തലയിൽ പതിവായി തേച്ചുകുളിച്ചാൽ മുടി സമൃദ്ധമായി വളരും. മുടികൊഴിച്ചൽ മാറുന്നതിനും ഈ എണ്ണ വളരെ ഫലപ്രദമാണ്. ഉഴിഞ്ഞയുടെ ഇല അരച്ച് താളിയായി ഉപയോഗിച്ചാൽ തലയിലെ അഴുക്ക് പോകുന്നതിനും. മുടിക്ക് നല്ല നിറം കിട്ടുന്നതിനും വളരെ നല്ലതാണ്. മാത്രമല്ല താരൻ പോകാനും ഇത് വളരെ നല്ലത്
 വാത സംബന്ധമായ രോഗങ്ങൾക്ക്
 ഉഴിഞ്ഞയുടെ ഇല ആവണക്കെണ്ണയിൽ തിളപ്പിച്ച് അരച്ച് പുരട്ടിയാൽ വാതവും സന്ധികളിലുണ്ടാകുന്ന വേദനയോടുകൂടിയ നീരും മാറും
 വയറുവേദന മലബന്ധം തുടങ്ങിയവയ്ക്ക്
 ഉഴിഞ്ഞ സമൂലം കഷായം വെച്ച് 30 മില്ലി വീതം രണ്ടുപേരും മൂന്നുദിവസം കഴിക്കുന്നത് മലബന്ധം വയറുവേദന തുടങ്ങിയവയ്ക്ക് വളരെ ഫലപ്രദമാണ്
 അർശ്ശസിന്
 ഉഴിഞ്ഞയുടെ വേര്  കഷായംവെച്ച് അര ടേബിൾസ്പൂൺ വീതം ദിവസം രണ്ടു നേരം കഴിച്ചാൽ അർശ്ശസിന് വളരെ ഫലപ്രദമാണ്
 ആർത്തവ തടസ്സത്തിന്
 ഉഴിഞ്ഞയുടെ ഇല വറുത്തരച്ച് കുഴമ്പാക്കി അടിവയറ്റിൽ പുരട്ടിയാൽ സ്ത്രീകൾക്കുണ്ടാകുന്ന ആർത്തവ തടസ്സത്തിന് വളരെ ഫലപ്രദമാണ്
 വൃഷണ വീക്കത്തിന്
 ഉഴിഞ്ഞയുടെ ഇല നന്നായി അരച്ച് വൃഷണങ്ങളിൽ പുരട്ടിയാൽ  വൃഷണ വീക്കത്തിന് വളരെ ഫലപ്രദമാണ്
 മൂത്രതടസ്സത്തിന്
 ഉഴിഞ്ഞയുടെ വേര് അരച്ച് നാഭിയിൽ പുരട്ടിയാൽ മൂത്രതടസ്സം മാറുന്നതിന് വളരെ ഫലപ്രദമാണ്
 വായിലുണ്ടാകുന്ന അൾസറിന്
 ഉഴിഞ്ഞ ഇല ഇട്ട് തിളപ്പിച്ച വെള്ളം കവിൾ കൊള്ളുന്നത് അൾസർ മാറാൻ വളരെ ഫലപ്രദമാണ്
 ഒടിവിന്
 ഒടിവ് പറ്റിയ സ്ഥലത്ത് ചതച്ച് കെട്ടിവെച്ചാൽ ഒടിവ് വേഗം സുഖപ്പെടും
 ചതവിന്
 ഉഴിഞ്ഞയുടെ ഇല കല്ലുപ്പും ചേർത്ത് നന്നായി അരച്ച് ചതവ് പറ്റിയ ഭാഗത്ത്  പുരട്ടുന്നത് ചതവിന് വളരെ ഫലപ്രദമാണ് മാത്രമല്ല ഇങ്ങനെ ചെയ്യുന്നത് വാതസംബന്ധമായ നീരും വേദനയും മാറാനും ഇത് ഉപയോഗിക്കാം.
 ചിലന്തിവിഷത്തിന്
 ഉഴിഞ്ഞ സമൂലം മഞ്ഞളും ചേർത്ത് അരച്ച് ചിലന്തി കടിച്ച ഭാഗത്ത് പുരട്ടിയാൽ ചിലന്തി വിഷം പെട്ടെന്ന് ശമിക്കും

Back to top button
error: