KeralaNEWS

മന്ത്രിമാരുടേയും എംഎല്‍എമാരുടേയും ശമ്പളം വര്‍ധിപ്പിക്കുന്നു; പഠനത്തിന് ഏകാംഗ കമ്മിഷന്‍, 6 മാസത്തിനകം റിപ്പോര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാരുടേയും എംഎല്‍എമാരുടേയും ശമ്പളം വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് പഠിക്കുന്നതിന് കമ്മീഷനെ നിയോഗിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. ഏകാംഗ കമ്മീഷനെയാണ് ശമ്പളപരിഷ്‌കരണം പഠിക്കാന്‍ നിയോഗിച്ചിരിക്കുന്നത്. ജസ്റ്റിസ് രാമചന്ദ്രനെയാണ് സര്‍ക്കാര്‍ കമ്മീഷനായി നിയോഗിച്ചിട്ടുള്ളത്. ആറു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

2018 ല്‍ മന്ത്രിമാരുടെ ശമ്പളം 55012-ല്‍ നിന്ന് 90000 ആയും എംഎല്‍എമാരുടെ ശമ്പളം 39500-ല്‍ നിന്ന് 70000 ആയും വര്‍ധിപ്പിച്ചിരുന്നു. മന്ത്രിമാരുടെ യാത്രാ ബത്ത കിലോമീറ്ററിന് പത്ത് രൂപയില്‍ നിന്ന് 15 രൂപയാക്കുകയും ചെയ്തിരുന്നു.

Signature-ad

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പള സ്‌കെയിലില്‍ ഇതിനോടകം മാറ്റംവന്നെന്നും ജീവിത ചെലവ് എല്ലാവര്‍ക്കും ഒരുപോലെയാണെന്നും ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ നടപടി. എന്നാല്‍ സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന വാര്‍ത്തകള്‍ ഇടയ്ക്കിടെ ഉയരുന്നതിനിടെയുള്ള ശമ്പള വര്‍ധനവ് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

 

 

 

Back to top button
error: