ഗാന്ധിനഗര്‍: ഗുജറാത്തിലുണ്ടായ വ്യാജമദ്യ ദുരന്തത്തില്‍ മരണം പതിനെട്ടായി.
മൂന്ന് ഗ്രാമങ്ങളില്‍ നിന്നുള്ളവരാണ് മദ്യദുരന്തത്തിന് ഇരയാക്കപ്പെട്ടവര്‍. ബോട്ടഡില്‍ പ്രാദേശികമായി നിര്‍മ്മിച്ച മദ്യം വാങ്ങി കഴിച്ചവരാണ് ദുരന്തത്തിൽ പെട്ടവർ.നിരവധി പേർ ആശുപത്രിയിൽ ചികിത്സയിലാണ്.സമ്ബൂര്‍ണ മദ്യനിരോധനം നിലനില്‍ക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത്.
സംഭവത്തിൽ മൂന്നു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.