KeralaNEWS

പ്രചരണങ്ങൾ അടിസ്ഥാന രഹിതം; കെഎസ്ആർടിസി – സ്വിഫ്റ്റിൽ വരുമാന വർദ്ധനവ്

തിരുവനന്തപുരം; എറണാകുളം- കോഴിക്കോട് റൂട്ടിൽ സർവ്വീസ് നടത്തുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസുകളിൽ വരുമാനത്തിൽ കുറവെന്ന തരത്തിലുള്ള പ്രചരണം അടിസ്ഥാന രഹിതം. ഈ റൂട്ടിൽ കെഎസ്ആർടിസി- സ്വിഫ്റ്റ് ഡീലക്സ് ബസുകളാണ് സർവ്വീസ് നടത്തുന്നത്. ഡീലക്സ് ബസുകളിൽ

സീറ്റിം​ഗ് കപ്പാസിറ്റിക്ക് അനുസരിച്ച് മാത്രമാണ് യാത്രക്കാരെ കയറ്റുന്നത്. ഈ സർവ്വീസുകളിൽ യാത്രക്കാരെ നിർത്തി സർവ്വീസ് നടത്താറില്ല. അത് കൊണ്ട് സീറ്റുകളുടെ എണ്ണത്തിന് അനുസരിച്ചാണ് വരുമാനം ലഭിക്കുന്നത്.

Signature-ad

സൂപ്പർ ഫാസ്റ്റ് ബസുകളിൽ സീറ്റുകളുടെ എണ്ണം കൂടുതലാണ്, കൂടാതെ ചില സമയത്ത് സീറ്റിം​ഗ് കപ്പാസിറ്റിയെക്കാൾ യാത്രക്കാരും ഉണ്ടാകാറുണ്ട്.
അതിന് അനുസരിച്ചുള്ള വരുമാനമാണ് സൂപ്പർ ഫാസ്റ്റുകളിൽ നിന്നും ലഭിക്കുന്നത്. സാധാരണ ജൂൺ മാസത്തിലെ മഴക്കാലത്ത് യാത്രക്കാർ കുറവുമാണ് . അതും വരുമാനത്തിൽ കുറവ് ഉണ്ടാകാൻ സാധ്യതയുണ്ട്.

കെഎസ്ആർടിസി – സ്വിഫ്റ്റിൽ സുഖകരമായ യാത്ര ആയത് കൊണ്ട് ദീർഘ ദൂര യാത്രയ്ക്ക് വേണ്ടി കൂടുതൽ പേരും ഈ സർവ്വീസുകളെ തിരഞ്ഞെടുക്കുന്നുണ്ട്. ഏപ്രിൽ 11 ന് സർവ്വീസ് തുടങ്ങിയ അന്ന് മുതൽ ഏപ്രിൽ മാസത്തിൽ 1.44 കോടി രൂപയും, മേയ് മാസത്തിൽ 5.25 കോടി രൂപയും, ജൂൺ മാസത്തിൽ 6.46 കോടി രൂപയും ജൂലൈ 20 വരെ 4.50 കോടി രൂപയുമാണ് കെഎസ്ആർടിസി സ്വിഫ്റ്റിലെ വരുമാനം.

 

Back to top button
error: