ആലപ്പുഴ: കായംകുളം എരുവയില്‍ വാടകവീട്ടില്‍ സൂക്ഷിച്ചിരുന്ന 5500 കിലോ റേഷന്‍ അരി പിടിച്ചെടുത്തു. സിവില്‍ സപ്ലൈസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് റേഷന്‍ അരി പിടികൂടിയത്.
റസീല്‍ എന്നയാള്‍ വാടകക്ക് എടുത്തിരുന്ന വീട്ടില്‍ നിന്നാണ് 118 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന പച്ചരിയും കുത്തരിയും പിടികൂടിയത്. റേഷന്‍ കട നടത്തിവന്നിരുന്ന ഇയാളുടെ ലൈസന്‍സ് അനധികൃതമായി അരി സൂക്ഷിച്ചതിന്‍റെ പേരില്‍ രണ്ട് മാസം മുമ്ബ് സസ്പെന്‍ഡ് ചെയ്തിരുന്നു.
സിവില്‍ സപ്ലെസ് സംസ്ഥാന വിജിലന്‍സ് ഓഫീസര്‍ അനിൽദത്തിന്‍റെ നേതൃത്തലായിരുന്നു പരിശോധന.എഫ്സിഐ ചാക്കുകളില്‍ നിന്നും മറ്റു ചാക്കുകളിലേക്ക് മാറ്റിയ രീതിയിലാണ് അരിയുണ്ടായിരുന്നത്.