NEWS

എലിയെ തുരത്താൻ എന്തെളുപ്പം 

ലിശല്യം ഇല്ലാത്ത വീടുകൾ കുറവായിരിക്കും കേരളത്തിൽ.മഴക്കാലമായതോടെ ഇവയുടെ ശല്യം ഒന്നുകൂടി രൂക്ഷമായിട്ടുണ്ട്. മാളങ്ങളില്‍ വെള്ളം കയറുമ്ബോള്‍, സൗകര്യംനോക്കി ഇവ വീടുകളില്‍ കയറിക്കൂടുകയാണ് പതിവ്.ഭക്ഷണസാധനങ്ങള്‍ നാശമാക്കുന്നതിനൊപ്പം ഇവ ഉയര്‍ത്തുന്ന രോഗഭീഷണിയും വളരെ വലുതാണ്.
എലിയെ തുരത്താനുള്ള ചില എളുപ്പമാര്‍ഗ്ഗങ്ങള്‍

മോത്ത് ബോള്‍സ്

എലികളെ തുരത്താനുള്ള എളുപ്പവഴിയാണ് വിപണിയില്‍ ലഭ്യമായ മോത്ത് ബോള്‍സ്. എലികള്‍ ഒളിച്ചിരിക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ മോത്ത് ബോള്‍സ് വയ്ക്കുക. എന്നാല്‍ മനുഷ്യര്‍ക്ക് മോത്ത് ബോള്‍സിന്റെ മണം ദോഷകരമായതിനാല്‍ കിടപ്പുമുറികളില്‍ വയ്ക്കുകയോ കൈകള്‍കൊണ്ട് നേരിട്ട് അവയില്‍ തൊടുകയോ ചെയ്യരുത്.

Signature-ad

ബേക്കിങ് സോഡ

എലികളെ മാത്രമല്ല വീട്ടില്‍ കയറിക്കൂടുന്ന മറ്റു കീടങ്ങളെയും തുരത്താനുള്ള കഴിവ് ബേക്കിങ് സോഡയ്ക്കുണ്ട്. സുരക്ഷിതമായി ഉപയോഗിക്കാം എന്നതാണ് മറ്റൊരു മേന്മ. എലികള്‍ സ്ഥിരമായി കണ്ടുവരുന്ന സ്ഥലങ്ങളില്‍ രാത്രികാലങ്ങളില്‍ ബേക്കിങ് സോഡ വിതറിയശേഷം രാവിലെതന്നെ അവ നീക്കംചെയ്യുക. കുറച്ചുദിവസം ഈ രീതി പിന്തുടരാവുന്നതാണ്.

അമോണിയ

ഒരു പാത്രത്തില്‍ കാല്‍ ഗ്ലാസ് വെള്ളമെടുത്ത് അതില്‍ രണ്ട് സ്പൂണ്‍ സോപ്പുപൊടി, രണ്ട് കപ്പ് അമോണിയ എന്നിവ നന്നായി യോജിപ്പിച്ച്‌ എലിശല്യം രൂക്ഷമായ ഭാഗങ്ങളില്‍ വയ്ക്കുക. അമോണിയയുടെ ഗന്ധം താങ്ങാനാവാതെ അവ പമ്ബകടക്കും.

മറ്റുചില ചെപ്പടിവിദ്യകളുമുണ്ട്. പക്ഷേ ഇവയ്ക്ക് ഫലപ്രാപ്തി കുറയാം.

കര്‍പ്പൂരതുളസി തൈലം

കര്‍പ്പൂരതുളസിതൈലം പഞ്ഞിയില്‍ മുക്കി എലികള്‍ കയറി വരാനിടയുള്ള വഴികളില്‍ വയ്ക്കുക. ഇതിന്റെ ഗന്ധമേറ്റാല്‍ എലികള്‍ ആ വഴി വരില്ല. എലികളെ തുരത്തുന്നതിനൊപ്പം വീടുകള്‍ സുഗന്ധപൂരിതമാക്കി വയ്ക്കാന്‍ ഉപയോഗിക്കാവുന്ന ഒരു പൊടിക്കൈ കൂടിയാണിത്.

ഗ്രാമ്ബു, കറുവയില, പുതിനയില ഗ്രാമ്ബുവിന്റെ വാസനയും എലികള്‍ക്ക് അത്ര പഥ്യമല്ല. ഗ്രാമ്ബൂ തുണികൊണ്ട് പൊതിഞ്ഞ് എലികള്‍ വരാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ വച്ചാല്‍ അവയെ ഒഴിവാക്കാം. സമാനമായ രീതിയില്‍ ഉണങ്ങിയ കറുവയില വിതറുന്നതും പുതിനയുടെ മണമുള്ള കിഴികള്‍ പലഭാഗത്തായി വയ്ക്കുന്നതും ഗുണം ചെയ്യും.

 

 

സവാള

 

 

എലികള്‍ക്ക് പിടിക്കാത്ത മറ്റൊരു ഗന്ധം സവാളയുടേതാണ്. സവാള മുറിച്ച നിലയില്‍ എലിശല്യം ഉള്ളിടത്ത് വയ്ക്കുന്നത് ഇവയെ അകറ്റും.

Back to top button
error: