ചീട്ടു കളിയുടെ ഓൺലൈൻ രൂപമാണ് ഓൺലൈൻ റമ്മി.ചീട്ടുകളിയിൽ ചൂതാട്ടം പോലെ പണം വെച്ച് ആണ് റമ്മി കളിക്കുന്നത്. ആദ്യ കാലങ്ങളിൽ പല വെബ്സൈറ്റുകളിലാണ് റമ്മി കളിക്കാനുള്ള സൗകര്യം ഉണ്ടായിരുന്നത് എങ്കിൽ ഇപ്പോൾ ആപ്പുകളുടെ സൗകര്യവും വർധിച്ചതോടെ മൊബൈൽ ഫോൺ വഴിയാണ് റമ്മി കളിക്കുന്നത്.
നിരവധി റമ്മി ഗെയിം ആപ്ലിക്കേഷനുകളാണുള്ളത്. ഓൺലൈനായി പണമിടപാട് നടത്തി ലഭിക്കുന്ന കാർഡുകൾക്ക് അനുസരിച്ച് കളിക്കണം.വലിയ തോതിൽ കാശ് പോകുന്നു എന്ന പേരിൽ കേരള ഹൈക്കോടതിയിൽ വന്ന ഹർജി സ്വീകരിച്ച കോടതി ഇതുപോലെയുള്ള ഓൺലൈൻ റമ്മി ഗെയ്മിന്റെ ബ്രാൻഡ് അംബാസിഡർമാരായ നടൻ അജു വർഗീസ്, തെന്നിന്ത്യൻ നടി തമന്ന ഭാട്ടിയ, ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോലി എന്നിവർക്ക് നോട്ടീസ് അയച്ചു. ഈ ഗെയിം സമൂഹത്തിന് വലിയ വിപത്താണെന്ന് നിരീക്ഷിച്ച കോടതി സർക്കാരിനോട് നടപടികൾ എടുക്കാൻ ആവശ്യപ്പെട്ടു.
അതിനെ തുടർന്ന് 1960-ലെ കേരള ഗെയിമിങ്ങ് ആക്ട് സെക്ഷൻ 14 എയിൽ ഇതിനായി ഭേദഗതി വരുത്തി. പരാതി ലഭിക്കുന്നതിന്റെ മുറയ്ക്ക് സംസ്ഥാന പൊലീസിന് ആപ്പുകൾക്കെതിരെ കേസെടുക്കാം. അതോടൊപ്പം അതിന്റെ ഉപഭോക്താക്കൾക്കെതിരെയും നിയമനടപടി സ്വീകരിക്കാൻ സാധിക്കും. സംസ്ഥാനത്ത് നേരത്തെ മുതൽ കാശ് വെച്ചുള്ള ചീട്ട് കളി ,ചൂതാട്ടം തുടങ്ങിയവ നിരോധിച്ചിട്ടുള്ളതാണ്. അതെ നിയമത്തിന്റെ പിൻബലത്തിലാണ് കേരളത്തിൽ ഓൺലൈൻ റമ്മി നിയമ വിരുദ്ധമാക്കിയത് .
പണം വച്ചുള്ള ഓണ്‍ലൈന്‍ ഗെയിമുകള്‍ ജനങ്ങളില്‍ ആസക്തി വളര്‍ത്തുകയും അവ ആളുകളെ ആത്മഹത്യയിലേക്കു നയിക്കുമെന്നാണ് വിദ്ഗ്ധർ പറയുന്നത് . ലോക്ഡൗണ്‍ സമയത്ത് സമയം കളയാനായാണ് മിക്ക യുവാക്കളും ഗെയിം കളിച്ചു തുടങ്ങിയത്. എന്നാല്‍, അധികം താമസിയാതെ അതില്‍ ആസക്തി കയറി. ആദ്യം ആയിരം രൂപ ലഭിച്ചപ്പോള്‍ ആവേശം മൂത്തു. തുടര്‍ന്ന് കൂടുതല്‍ പണം നിക്ഷേപിച്ചു കൊണ്ടു കളി തുടർന്നു . അവസാനം എല്ലാം നഷ്ടപ്പെടും. നഷ്ടം കളിയിലൂടെ തന്നെ നികത്താനായി കടവും വാങ്ങും. വര്‍ഷങ്ങളായി ഉണ്ടാക്കിയ പണം മുഴുവന്‍ മാസങ്ങള്‍ക്കുള്ളില്‍ നശിപ്പിക്കുക മാത്രമല്ല കടവും കയറി ജീവനൊടുക്കും.
ഓണ്‍ലൈന്‍ ഗെയിമുകള്‍ ആളുകളുടെ ശാരീരികവും , മാനസികവുമായ ആരോഗ്യത്തെ ബാധിക്കുന്നു. യുവാക്കളില്‍ കാര്യമായ ആരോഗ്യ പ്രശ്നങ്ങള്‍ ഓണ്‍ലൈന്‍ ഗെയിം മൂലം ഉണ്ടാകുന്നു. മറ്റൊരു പ്രശ്നം എന്തെങ്കിലു ചെയ്യാനുള്ള പ്രചോദനം വരെ ഇല്ലാതാക്കുന്നു എന്നതാണ്. വൈകാരികമായ അടിച്ചമര്‍ത്തല്‍, പിരിമുറുക്കാം, മാനസികാരോഗ്യം നഷ്ടപ്പെടല്‍, വ്യക്തി ബന്ധങ്ങള്‍ വഷളാകല്‍, വ്യക്തിക്ക് സമൂഹവുമായുള്ള ബന്ധത്തില്‍ വരുന്ന മാറ്റങ്ങള്‍, മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഇങ്ങനെ പലതും ഇതിന്റെ ഭാഗമായി സംഭവിക്കുന്നുണ്ട്.
സമൂഹത്തിന് ഭീഷണിയായ
ഓണ്‍ലൈന്‍ റമ്മി ഗെയിമുകള്‍ സമ്പൂര്‍ണമായും നിരോധിക്കണമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത് . പണം വച്ചുള്ള കളികള്‍ വാതുവയ്പ്പിനു സമമാണ്. ആളുകള്‍ ഒരു രസത്തിനു വേണ്ടി ഇവ കളിച്ചുതുടങ്ങും. പിന്നെ അവയുടെ ആകര്‍ഷണവലയത്തില്‍ കുടുങ്ങും. മദ്യവും , മയക്കുമരുന്നും പോലെ സമ്പൂര്‍ണ നിരോധനം ആവശ്യമുള്ള ഒന്നാണിത് .