കോലിക്കു കീഴില്‍ തനിക്കു കളിക്കാന്‍ അവസരം ലഭിച്ചിരുന്നെങ്കില്‍ ഇന്ത്യ മൂന്നു ലോകകപ്പുകളെങ്കിലും നേടുമായിരുന്നുവെന്ന് ശ്രീശാന്ത്.
ഇന്ത്യക്കൊപ്പം രണ്ടു ലോകകപ്പ് വിജയങ്ങളില്‍ പങ്കാളിയാവാന്‍ ഭാഗ്യം ലഭിച്ച താരമാണ് മുന്‍ ഫാസ്റ്റ് ബൗളറും മലയാളിയുമായ ശ്രീശാന്ത്.
2007ലെ പ്രഥമ ടി20 ലോകകപ്പിന്റെ ഫൈനലില്‍ പാകിസ്താനെതിരേ ഇന്ത്യന്‍ വിജയം കുറിച്ച ക്യാച്ചെടുത്തത് ശ്രീയായിരുന്നു. പിന്നീട് 2011ല്‍ ഇന്ത്യ ഏകദിന ലോകകപ്പില്‍ ചാംപ്യന്മാരായപ്പോഴും അദ്ദേഹം സംഘത്തിലുണ്ടായിരുന്നു.
പക്ഷെ അതിനു ശേഷം ഐപിഎല്ലിലെ ഒത്തുകളി വിവാദത്തിലകപ്പെട്ട് ശ്രീയുടെ കരിയര്‍ പ്രതിസന്ധിയിലാവുകയായിരുന്നു. പിന്നീട് ബിസിസിഐയുടെ വിലക്കും വന്നതോടെ അദ്ദേഹത്തിന്റെ അന്താരാഷ്ട്ര കരിയറും അവസാനിക്കുകയായിരുന്നു.അതേസമയം മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കു കീഴില്‍ തനിക്കു കളിക്കാന്‍ അവസരം ലഭിച്ചിരുന്നെങ്കില്‍ ഇന്ത്യ മൂന്നു ലോകകപ്പുകളെങ്കിലും നേടുമായിരുന്നുവെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ഇപ്പോൾ ശ്രീശാന്ത്.ഒരു ദേശീയ മാധ്യമത്തോടു സംസാരിക്കവെയാണ് ശ്രീശാന്തിന്റെ വെളിപ്പെടുത്തൽ.
2015, 2019, 2021 ലോകകപ്പുകളില്‍ വിരാട് കോലിക്കു കീഴില്‍ താന്‍ കളിക്കാനിറങ്ങിയിരുന്നെങ്കില്‍ ഇന്ത്യ ജേതാക്കളാവുമായിരുന്നുവെന്നാണ് ശ്രീശാന്ത് അഭിപ്രായപ്പെട്ടിരിക്കുന്നത്.
2011ലെ ലോകകപ്പില്‍ മുംബൈയിലെ വാംഖഡെയില്‍ വച്ച് ഇതിഹാസ താരം സച്ചിന് ടെണ്ടുല്‍ക്കറിനൊപ്പം ലോകകപ്പ് വിജയത്തില്‍ പങ്കാളിയായപ്പോഴുള്ള അനുഭവങ്ങളുമ ശ്രീ പങ്കുവച്ചു. സച്ചിനു വേണ്ടിയാണ് ഞങ്ങള്‍ അന്നു ലോകകപ്പ് നേടിയതെന്നും ഫൈനലിനു ശേഷം ലോകകപ്പെന്ന സ്വപ്നം യാഥാര്ഥമായപ്പോള് സച്ചിന് വികാരധീനനായിരുന്നുവെന്നും ശ്രീ പറയുന്നു.