CrimeNEWS

വീണ്ടും സ്വര്‍ണ്ണക്കടത്ത്; കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് 70 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ മൂന്ന് യാത്രക്കാരിൽ നിന്നായി ഒന്നര കിലോ സ്വർണ്ണം പിടികൂടി. ദുബായിൽ നിന്നും മസ്ക്കറ്റിൽ നിന്നും എത്തിയ യാത്രക്കാരിൽ നിന്നാണ് സ്വർണം പിടികൂടിയത്. കാസര്‍കോട് സ്വദേശികളായ മുഹമ്മദ് ഷാക്കിര്‍, ഇബ്രാഹിം ബാദുഷ, തലശ്ശേരി പാലയാട് സ്വദേശി മുഹമ്മദ് ഷാനു എന്നിവരെയാണ് കസ്റ്റംസ് പിടികൂടിയത്.

70 ലക്ഷം രൂപ വിലമതിക്കുന്നു ഒന്നര കിലോഗ്രാം സ്വർണ്ണമാണ് ഇവരിൽ നിന്നും കണ്ടെത്തിയത്. കളിപ്പാട്ടത്തിലും ലോക്കറിലും കമ്പിളിയിലും ഒളിപ്പിച്ചാണ് സ്വർണ്ണം കടത്താൻ ശ്രമിച്ചത്. കസ്റ്റംസ് അസി. കമ്മീഷണര്‍ ടി.എം. മുഹമ്മദ് ഫായിസിൻ്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.

Back to top button
error: