NEWSWorld

കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

ഇംഗ്ലണ്ടില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ഇന്ത്യന്‍ ടീമിനെ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രഖ്യാപിച്ചു. കായിക താരങ്ങളും ഒഫീഷ്യല്‍സും അടക്കം 322 അംഗ സംഘത്തെയാണ് പ്രഖ്യാപിച്ചത്. ജൂലായ് 28 മുതല്‍ ഓഗസ്റ്റ് എട്ട് വരെ ഇംഗ്ലണ്ടിലെ ബിര്‍മിങ്ഹാമിലാണ് കോമണ്‍വെല്‍ത്ത് ഗെയിംസ്.

215 കായികതാരങ്ങളാണ് സംഘത്തിലുള്ളത്. ബാക്കി 107 പേര്‍ ഒഫീഷ്യലുകളും സപ്പോര്‍ട്ട് സ്റ്റാഫുമാണ്. 2018ല്‍ ഗോള്‍ഡ് കോസ്റ്റില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഓസ്‌ട്രേലിയക്കും ഇംഗ്ലണ്ടിനും പിന്നില്‍ മൂന്നാമതായാണ് ഇന്ത്യ ഫിനിഷ് ചെയ്തത്.

Signature-ad

കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം പ്രഖ്യാപിച്ചിരുന്നു. ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന ടീമില്‍ സ്മൃതി മന്ദനയാണ് വൈസ് ക്യാപ്റ്റന്‍. ഇത് ആദ്യമായാണ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതാ ക്രിക്കറ്റ് മത്സര ഇനമാകുന്നത്.

ബിര്‍മിങ്ഹാമില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലെ ടി-20 വനിതാ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലാണ് ആദ്യ മത്സരം. 2022 ജൂലായ് 29നാണ് പോരാട്ടം. ടി-20 ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്മാരാണ് ഓസ്‌ട്രേലിയ. ഇന്ത്യയെ തോല്‍പിച്ചാണ് ഓസീസ് ചാമ്പ്യന്‍ പട്ടം ചൂടിയത്.ഓസ്‌ട്രേലിയയെ കൂടാതെ പാകിസ്താനെയും ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തില്‍ നേരിടും. ജൂലായ് 31നാണ് ഈ മത്സരം നടക്കുക.

Back to top button
error: