പാലക്കാട് :കനത്ത മഴയിൽ ജലനിരപ്പ് ഉയർന്ന പാലത്തിലൂടെ ബസ് ഓടിച്ച ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി.കൂടാതെ ഉടമയ്ക്ക് പിഴയും ചുമത്തിയിട്ടുണ്ട്.
പാലക്കാട് ഞെട്ടരക്കടവ്-പൊമ്ബ്ര പാലത്തിലായിരുന്നു സംഭവം.സ്വകാര്യ ബസ് പാലത്തിന് മുകളിലൂടെ സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയതിന് പിന്നാലെയാണ് മോട്ടോർ വാഹന വകുപ്പിന്റെ നടപടി.
പുറത്തു വന്ന വൈറല്‍ വീഡിയോയില്‍ ബസിന്റെ പകുതിയോളം ഭാഗവും മുങ്ങിയിട്ടുള്ളതായി കാണാന്‍ കഴിയും. 35 ഓളം യാത്രക്കാരെയും കൊണ്ട് ജീവന് ഭീഷണിയാകുന്ന തരത്തിലുള്ള സാഹസിക യാത്രയാണ് ഡ്രൈവര്‍ നടത്തിയതെന്ന് മോട്ടോർ വാഹനവകുപ്പ് അധികൃതർ അറിയിച്ചു.