NEWS

ശരീരഭാരം നിയന്ത്രിക്കാൻ പപ്പായയുടെ അരി 

പ്രത്യേക പരിചരണം കൂടാതെ വീട്ടുവളപ്പിൽ തന്നെ വളരുന്ന ഒരു സസ്യമാണ് പപ്പായ അഥവാ ഓമ.തെങ്ങ് പോലെ തന്നെ കേരളത്തിൻ്റെ മുക്കിലും മൂലയിലും ഇത് കാണപ്പെടുന്നു.പപ്പായയുടെ(ഓമയ്ക്ക) പല ആരോഗ്യഗുണങ്ങളെ പറ്റിയും നമുക്ക് അറിയാവുന്ന കാര്യമാണ്.വിറ്റമിനുകൾ, ധാതുക്കൾ, നാരുകൾ, എന്നിവയുടെ ഒക്കെ കലവറയാണ് ഇത്. പപ്പായപ്പഴം മാത്രമല്ല, ഇലയും കുരുവും എല്ലാം തന്നെ ഉപയോഗപ്രദമാണ്.
വർഷം മുഴുവനും ലഭ്യമായ ഈ പഴം നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് വളരെയധികം പ്രയോജനപ്പെടുന്ന ഒന്നാണ്.മറ്റ് പല പഴങ്ങളെയും പോലെ, പപ്പായയുടെ മാംസത്തിൽ ധാരാളം വിത്തുകൾ അടങ്ങിയിരിക്കുന്നു. ഈ വിത്തുകൾ ഭക്ഷ്യ യോഗ്യമല്ലെന്ന് കരുതി നമ്മൾ വലിച്ചെറിയുന്നു. അതിന് കാരണം അതിൻ്റെ കയ്പ്പാണ്. എന്നാൽ കേട്ടോളൂ, പപ്പായ വിത്തുകൾ കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്.
പപ്പായ വിത്തുകൾ കഴിക്കുന്നതിൻ്റെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നിങ്ങൾക്കറിയാമോ?
പപ്പായ വിത്തുകൾ ഫ്രീ റാഡിക്കലുകളെ ചെറുക്കുന്നു.പപ്പായ വിത്തിലെ ആന്റിഓക്‌സിഡന്റുകൾ – പോളിഫെനോൾസ്, ഫ്ലേവനോയ്ഡുകൾ – ജലദോഷം, ചുമ തുടങ്ങിയ അണുബാധകളിൽ നിന്നും നമ്മെ സംരക്ഷിക്കുന്നു.
ശരീരഭാരം നിയന്ത്രിക്കാനും ഇത് സഹായിക്കുന്നു.
പഴത്തിന്റെ വിത്തുകൾ നാരുകളുള്ള സ്വഭാവമുള്ളതിനാൽ ഇത് ദഹനത്തെ സഹായിക്കുകയും പൊണ്ണത്തടിയിൽ നിന്നും സംരക്ഷിക്കുകയും ചെയ്യുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന ഫൈബർ, രക്തസമ്മർദ്ദം നിയന്ത്രിക്കുകയും അത് വഴി ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു.
കുടലിലെ ബാക്ടീരിയകളെയും പരാന്നഭോജികളെയും നശിപ്പിക്കുന്ന പ്രോട്ടിയോലൈറ്റിക് എൻസൈമുകൾ പപ്പായ വിത്തിൽ അടങ്ങിയിട്ടുണ്ടെന്ന് ചില പഠനങ്ങളിൽ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ട് തന്നെ ഇത് ആമാശയത്തെയും കുടലിനെയും ആരോഗ്യകരമായി നിലനിർത്തുന്നു.
ആർത്തവസമയത്ത് പപ്പായ വിത്ത് കഴിക്കുന്നത് പേശിവലിവും വേദനയും കുറയ്ക്കാൻ സഹായകമാണെന്ന് പറയപ്പെടുന്നു.
ഇതിന്റെ കയ്പ്പ് മാറാൻ പൊടിച്ച് ചായയുടെ ഒപ്പമോ, തേനിൽ ചാലിച്ചോ കഴിക്കാവുന്നതാണ്.
(നാട്ടറിവാണ് ഇവിടെ പങ്കുവെച്ചിരിക്കുന്നത്)

Back to top button
error: