തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ താന്‍ നടിക്കൊപ്പമാണ് ആവര്‍ത്തിച്ച് നടന് പൃഥ്വിരാജ്. കടുവ സിനിമയുമായി ബന്ധപ്പെട്ട് നടന്ന പത്രസമ്മേളനത്തിലായിരുന്നു പൃഥ്വിയുടെ പ്രതികരണം.
അമ്മയോഗത്തില്വിജയ് ബാബു പങ്കെടുത്തതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ന്യായീകരണങ്ങളില്‍ ദിലീപിനെ പുറത്താക്കാന്‍ എടുത്ത നടപടി തെറ്റായിരുന്നെന്ന പരാമര്ശത്തിന്െയും ആര്. ശ്രീലേഖയുടെ ദിലീപുമായി ബന്ധപ്പെട്ടുള്ള പരാമര്ശത്തിന്െ്റയും പശ്ചാത്തലത്തില്‍ ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോഴാണ് പൃഥ്വിരാജ് തന്‍െ്റ നിലപാട് വീണ്ടും വ്യക്തമാക്കിയത്.
അക്രമിക്കപ്പെട്ട നടി തന്റെ അടുത്ത സുഹൃത്താണെന്നും നടിയില്‍ നിന്ന് നേരിട്ട് കാര്യങ്ങള്‍ അറിഞ്ഞിരുന്നുവെന്നും പൃഥ്വിരാജ് വ്യക്തമാക്കി. വിജയ് ബാബു ‘അമ്മ യോഗത്തില്‍ പങ്കെടുത്തതില്‍ അഭിപ്രായം പറയാന്‍ താന്‍ ആളല്ല, ‘താനും ആ യോഗത്തില്‍ പങ്കെടുത്തിട്ടില്ല.
സംഘടനയുടെ അത്തരം കാര്യങ്ങളെ കുറിച്ച് അറിയില്ല’ എന്നും അദ്ദേഹം പറഞ്ഞു. അമ്മ ഒരു ക്ലബ്ബ് ആണെന്ന ഇടവേള ബാബുവിന്റെ പരാമര്‍ശത്തെക്കുറിച്ചുള്ള ചോദ്യത്തിന് ചാരിറ്റബിള്‍ സൊസൈറ്റി ആയാണ് അമ്മ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും രജിസ്ട്രേഷന് മാറ്റുന്നത് വരെ അതങ്ങനെ തുടരുമെന്നുമായിരുന്നു പൃഥ്വിരാജിന്റെ മറുപടി.