NEWS

കനത്തമഴയില്‍ കാര്‍ ഒലിച്ചുപോയി;9 മരണം

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ കനത്തമഴയില്‍ കാര്‍ ഒലിച്ചുപോയി പുഴയിൽ പതിച്ച് ഒൻപത് പേര്‍ മരിച്ചു.

ഉത്തരാഖണ്ഡിലെ രാംനഗറിലാണ് അപകടം.ധേലാ നദിയിലാണ് കാര്‍ ഒഴുക്കില്‍പ്പെട്ടത്.കാറില്‍ നിന്നും ഒരു പെണ്‍കുട്ടിയെ ജീവനോടെ രക്ഷപ്പെടുത്തി.

രാംനഗര്‍ കോട്ട്‌വാര്‍ റോഡില്‍ കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കിന് സമീപ മേഖലയില്‍ പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് അപകടമുണ്ടായത്. പഞ്ചാബില്‍ നിന്നുള്ള വിനോദസഞ്ചാരികളാണ് അപകടത്തില്‍പ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Signature-ad

 

 

 

പ്രദേശത്ത് കനത്ത മഴയാണ് ഉള്ളത്.കാര്‍ പാലത്തില്‍ കയറിയപ്പോള്‍ കുത്തൊഴുത്തില്‍പ്പെട്ട് ഒലിച്ചു പോകുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

Check Also
Close
Back to top button
error: