കാസർകോട്:മധ്യ വടക്കന്‍ കേരളത്തില്‍ പ്രത്യേകിച്ച് കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.
കഴിഞ്ഞ എട്ടുദിവസത്തിനിടെ ഏറ്റവും കൂടുതല്‍ പെയ്തത് കാസര്‍കോട് ജില്ലയിലാണ്.
കാലവര്‍ഷം തുടങ്ങി ആദ്യ 30 ദിവസത്തിനുള്ളിൽ കാസർകോട് 478.3 മില്ലിമീറ്റര്‍ മഴ ലഭിച്ചപ്പോള്‍ തുടര്‍ന്നുള്ള ഒരാഴ്ചമാത്രം 433.9 മില്ലീമീറ്ററും മഴ കിട്ടി.ഒരാഴ്ചക്കിടെ ഏറ്റവും കൂടുതല്‍ മഴ കിട്ടിയത് കണ്ണൂര്‍ ജില്ലയിലെ പയ്യാവൂരാണ് (728.5 മില്ലീ മീറ്റര്‍). പിന്നാലെ പുളിങ്ങോം, മഞ്ചേശ്വരം, ഉപ്പള, കൊട്ടിയൂര്‍, പൈക്ക, പെരിങ്ങോം എന്നിവിടങ്ങളിലും കനത്ത മഴ കിട്ടി.
അതേസമയം ജൂണ്‍ ഒന്നുമുതല്‍ ജൂലൈ ഏഴുവരെയുള്ള കണക്കില്‍ കേരളത്തില്‍ 33 ശതമാനം മഴക്കുറവുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പുതിയ കാലവര്‍ഷ റിപ്പോര്‍ട്ടില്‍ പറയുന്നു.ഈ കാലയളവില്‍ ഏറ്റവും കൂടുതല്‍ മഴ കിട്ടിയ കാസര്‍കോട് ജില്ലയില്‍ മാത്രമാണെന്നും റിപ്പോർട്ടിൽ പറയുന്നു.ഏറ്റവും കുറവ് മഴ പെയ്തത് തിരുവനന്തപുരത്തുമാണ്.
കൊല്ലത്തും പത്തനംതിട്ടയിലും കോട്ടയത്തും ഉൾപ്പടെ തെക്കൻ കേരളത്തിൽ മഴ ലഭിക്കുന്നുണ്ടെങ്കിലും അത്ര ശക്തമായ മഴയല്ല ഇവിടങ്ങളിൽ.കഴിഞ്ഞവർഷം കനത്ത മഴയിൽ ഉരുൾപൊട്ടൽ ഉൾപ്പടെ ഏറെ ദുരന്തങ്ങൾ സംഭവിച്ചത് ഈ ജില്ലകളിൽ ആയിരുന്നു.