NEWS

കോവിഡ് ബാധിതര്‍ക്ക് ആയുര്‍വേദ ചികിത്സ; മാര്‍ഗരേഖ പുറത്തിറക്കി

ലോകമെമ്പാടും കോവിഡ് വ്യാപനം രൂക്ഷമായികൊണ്ടിരിക്കുകയാണ്. എത്രമാത്രം സുരക്ഷിതരാകാമോ അത്രമാത്രം സുരക്ഷിതരായിരിക്കാനെ ഇനി സാധിക്കൂ. കോവിഡ് വരാതിരിക്കാനല്ല മറിച്ച് കോവിഡ് വന്നാല്‍ എങ്ങനെ നേരിടാം എന്നതിലാണ് ഇപ്പോള്‍ പ്രാധാന്യം. പല കോവിഡ് രോഗികളിലും ഇപ്പോള്‍ ലക്ഷണം കണ്ടുവരാറില്ല. അതിനാല്‍ ഇപ്പോഴിതാ കോവിഡ് ലക്ഷണമില്ലാത്തവരും നേരിയ ലക്ഷണം ഉള്ളവരുമായ കോവിഡ് ബാധിതര്‍ക്ക് ആയുര്‍വേദ ചികിത്സ നല്‍കാന്‍ കേന്ദ്രാനുമതി നല്‍കിയിരിക്കുകയാണ്.

ഇതിനുള്ള മാര്‍ഗരേഖ ആയുഷ്, ആരോഗ്യ മന്ത്രാലയങ്ങള്‍ ചേര്‍ന്നു പുറത്തിറക്കി കഴിഞ്ഞു.
കോവിഡ് പ്രതിരോധം അശ്വഗന്ധ ഗുളികയോ (500 മില്ലിഗ്രാം) ചൂര്‍ണമോ (13 ഗ്രാം) ഇളം ചൂടുവെള്ളത്തില്‍ കഴിക്കുക. സമാനരീതിയില്‍ ഗുളീചി ഘനവടികയും (ചിറ്റമൃത്) കഴിക്കാം. ദിവസവും ഇളം ചൂടുവെള്ളത്തിലോ പാലിലോ 10 ഗ്രാം ച്യവനപ്രാശം 15 ദിവസം അല്ലെങ്കില്‍ ഒരു മാസം കഴിക്കുക.

Signature-ad

രോഗലക്ഷണമില്ലാത്ത കോവിഡ് ബാധിതര്‍ ചെയ്യേണ്ടത് ഗുളീചി ഘനവടികയോ (ചിറ്റമൃത് 500 മില്ലിഗ്രാം) പൊടിയോ (13 ഗ്രാം) ഇളം ചൂടുവെള്ളത്തില്‍ കഴിക്കുക. ചിറ്റമൃതും തിപ്പലിയും അല്ലെങ്കില്‍ ആയുഷ് 64 ഗുളിക 15 ദിവസം 2 നേരം വീതം. നേരിയ ലക്ഷണമുള്ള കോവിഡ് ബാധിതര്‍ ചിറ്റമൃതും തിപ്പലിയും (375 മില്ലി ഗ്രാം) 2 നേരം 15 ദിവസത്തേക്ക്. ആയുഷ് 64 ഗുളിക (500 മില്ലിഗ്രാം) 2 നേരം ഇളം ചൂടുവെള്ളത്തില്‍ ഉപയോഗിക്കുക.

നിര്‍ദേശങ്ങള്‍

മഞ്ഞള്‍, ഉപ്പ് എന്നിവയിട്ട ഇളം ചൂടുവെള്ളം ഇടവിട്ടു ഗാര്‍ഗിള്‍ (തൊണ്ട കുലുക്കുഴിയല്‍) ചെയ്യുക. ത്രിഫല, യഷ്ടിമധു (ഇരട്ടിമധുരം) എന്നിവ ചേര്‍ത്തും ഗാര്‍ഗിള്‍ ചെയ്യുന്നത് നല്ലതാണ്. മൂക്കിന്റെ മുകളിലും താഴെയും വെളിച്ചെണ്ണയോ എള്ളെണ്ണയോ നെയ്യോ ദിവസം 2 നേരം പുരട്ടാം. യൂക്കാലിപ്റ്റസ് തൈലം, പുതിന, അയമോദകം ഇവയിലൊന്നിട്ട് ആവി പിടിക്കാം. 8 മണിക്കൂര്‍ ഉറക്കവും ആവശ്യത്തിനു ശാരീരിക വ്യായാമവും ചെയ്യുക. ശ്വാസകോശത്തിന്റെയും ഹൃദയത്തിന്റെയും ശരിയായ പ്രവര്‍ത്തനത്തിനും യോഗയും ചെയ്യുക.

Back to top button
error: