NEWS

എഐഎഡിഎംകെയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി എടപ്പാടി പളനിസ്വാമി തന്നെ

ചെന്നൈ: അടുത്ത വര്‍ഷത്തെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ എഐഎഡിഎംകെയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി മുഖ്യമന്ത്രി എടപ്പാടി കെ പളനിസാമിയെ പ്രഖ്യാപിച്ചു.

ബുധനാഴ്ച രാവിലെ ചെന്നൈയിലെ എഐഎഡിഎംകെ ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തിനു ശേഷമാണ് പ്രഖ്യാപനമുണ്ടായത്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവുന്നതിനുള്ള മത്സരത്തില്‍ നിന്ന് ഉപമുഖ്യമന്ത്രിയും എഐഎഡിഎംകെ കോ ഓഡിനേറ്ററുമായ ഒ പനീര്‍ശെല്‍വം പിന്മാറിയതോടെയാണ് ധാരണുണ്ടായത്.

Signature-ad

തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നതിനും മറ്റുമായി 11 അംഗ സ്റ്റിയറിങ് കമ്മിറ്റിക്ക് രൂപം നല്‍കണമെന്ന പനീര്‍ശെല്‍വത്തിന്റെ ആവശ്യം എടപ്പാടി ഗ്രൂപ്പ് അംഗീകരിച്ചതോടെയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകുന്നതിനുള്ള മത്സരത്തില്‍ നിന്ന് പനീര്‍സെല്‍വം പിന്മാറിയതെന്നും സൂചനയുണ്ട്.

Back to top button
error: