സിനി ഷെട്ടി ഇന്ത്യയുടെ സൗന്ദര്യറാണി
മുംബൈ: ഇന്ത്യയുടെ സൗന്ദര്യറാണിപ്പട്ടം സ്വന്തമാക്കി കര്‍ണാടക സ്വദേശിനി സിനി ഷെട്ടി. 71-ാമത് മിസ് വേള്‍ഡ് മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുക സിനി ഷെട്ടിയായിരിക്കും.
രാജസ്ഥാന്റെ രുബാല്‍ ഷെഖാവത്ത് ഫസ്റ്റ് റണ്ണറപ്പും ഉത്തര്‍ പ്രദേശിന്റെ ശിനാത്ത ചൗഹാന്‍ സെക്കന്റ് റണ്ണപ്പറുമായി. ജൂലൈ നാലിന് ജിയോ വേള്‍ഡ് സെന്ററിലായിരുന്നു ഗ്രാന്‍ഡ് ഫിനാലെ നടന്നത്.
സിനിയെ മുന്‍ മിസ് ഇന്ത്യ മാനസ വാരണസി കിരീടമണിയിച്ചു. ചലച്ചിത്ര താരങ്ങളായ മലൈക അറോറ, നേഹ ധൂപിയ, ദിനോ മൊറേയ, ഡിസൈനര്‍മാരായ രോഹിത് ഗാന്ധി, രാഹുല്‍ ഖന്ന, കൊറിയോഗ്രാഫര്‍ ശ്യാമക് ദവാര്‍, മുന്‍ ക്രിക്കറ്റ് താരം മിതാലി രാജ് എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍.
View this post on Instagram
21 വയസ്സുകാരിയ സിനി ഷെട്ടി ജനിച്ചത് മുംബൈയിലാണെങ്കിലും വളര്‍ന്നത് കര്‍ണാടകയിലാണ്. അക്കൗണ്ടിങ് ആന്റ് ഫിനാന്‍സില്‍ ഡിഗ്രി പൂര്‍ത്തിയാക്കിയ സിനി നിലവില്‍ ചാര്‍ട്ടേഡ് ഫിനാന്‍ഷ്യല്‍ അനലിസ്റ്റ് (സിഎഫ്എ) വിദ്യാര്‍ഥിനിയാണ്. ഭരതനാട്യം നര്‍ത്തകി കൂടിയാണ് സിനി.
View this post on Instagram
കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഓണ്‍ലൈനായിട്ടാണ് മിസ് ഇന്ത്യ 2022 ഓഡിഷനുകള്‍ നടന്നത്. അതിനുശേഷം പല ഘട്ടങ്ങളായി നടന്ന മത്സരങ്ങള്‍ക്കും അഭിമുഖങ്ങള്‍ക്കും ശേഷം 31 പേരെ തിരഞ്ഞെടുക്കുകയായിരുന്നു. ഇവര്‍ക്ക് മുംബൈയില്‍വെച്ച് ഗ്രൂമിങ് സെഷനുകള്‍ നടത്തി. തുടര്‍ന്നാണ് ഫൈനല്‍ റൗണ്ട് അരങ്ങേറിയത്.