NEWS

പാൻകാർഡും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിക്കാത്തവർക്ക് ജൂലൈ ഒന്ന് മുതൽ 1000 രൂപ പിഴ; എങ്ങനെ പിഴ തുക അടയ്ക്കാം

ന്യൂഡൽഹി: പാന്‍ കാര്‍ഡും ആധാറും ലിങ്ക് ചെയ്യാത്തവർക്കുള്ള പിഴ തുക 500ൽ നിന്നും 1000 ആക്കി ഉയർത്തി.ജൂലൈ ഒന്നു മുതലാണ് ഇത് നിലവിൽ വന്നത്.
പിഴ തുകയോടൊപ്പം 2023 മാര്‍ച്ച്‌ 31-നകം ഒരു നികുതിദായകന്‍ തന്റെ പെര്‍മനന്റ് അക്കൗണ്ട് നമ്ബര്‍ ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ അവരുടെ പാന്‍ കാര്‍ഡ് പ്രവര്‍ത്തനരഹിതമാകും.
പിഴ തുക അടയ്ക്കുന്നതിനുള്ള നടപടിക്രമങ്ങള്‍

ഘട്ടം 1: https://onlineservices.tin.egov-nsdl.com/etaxnew/tdsnontds.jsp എന്ന ലിങ്ക് തുറക്കുക

ഘട്ടം 2: ചലാന്‍ നമ്ബര്‍ ITNS 280 ല്‍ ക്ലിക്ക് ചെയ്യുക.

Signature-ad

ഘട്ടം 3: അതില്‍ നിന്ന് അടയ്‌ക്കേണ്ട നികുതി തിരഞ്ഞെടുക്കുക

ഘട്ടം 4: മേജര്‍ ഹെഡ് 0021 (കമ്ബനികള്‍ക്ക് ഒഴികെയുള്ള ആദായ നികുതി), മൈനര്‍ ഹെഡ് 500 (മറ്റ് രസീതുകള്‍) എന്നിവയ്ക്ക് കീഴിലായിരിക്കണം തുക അടയ്‌ക്കേണ്ടത്.

ഘട്ടം 5: നിങ്ങള്‍ക്ക് നെറ്റ് ബാങ്കിംഗ് വഴിയോ ക്രെഡിറ്റ് കാര്‍ഡ് വഴിയോ പണമടയ്ക്കാവുന്നതാണ്. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട മോഡ് തിരഞ്ഞെടുത്ത് വിശദാംശങ്ങള്‍ നല്‍കുക.

ഘട്ടം 6: നിങ്ങളുടെ PAN, address, assessment year എന്നിവ നല്‍കുക

ഘട്ടം 7: ക്യാപ്ച കോഡ് നല്‍കി പേയ്മെന്റ് നടത്തുക.

2023 മാര്‍ച്ച്‌ 31-നകം ഒരു നികുതിദായകന്‍ തന്റെ പെര്‍മനന്റ് അക്കൗണ്ട് നമ്ബര്‍ ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ അവരുടെ പാന്‍ കാര്‍ഡ് പ്രവര്‍ത്തനരഹിതമാകും.അത്തരം വ്യക്തികള്‍ക്ക്, 2023 മാര്‍ച്ച്‌ 31-ന് ശേഷം ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനോ ബാങ്ക് അക്കൗണ്ട് തുറക്കാനോ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപം നടത്താനോ കഴിയില്ല.

Back to top button
error: