KeralaNEWS

മുഖ്യമന്ത്രിക്കെതിരേ ഗൂഢാലോചന, പി. സി ജോര്‍ജിനെ ഇന്ന് ചോദ്യംചെയ്യും; പിടിച്ചെടുത്ത സ്വര്‍ണവും ഡോളറും തിരിച്ചു കിട്ടാൻ സ്വപ്ന സുരേഷ് കോടതിയിൽ

    സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനാകേസില്‍ മുന്‍ എം. എല്‍. എ പി. സി ജോര്‍ജിനെ ഇന്ന് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. സ്വപ്ന സുരേഷും പി. സി ജോര്‍ജുമാണ് കേസിലെ പ്രതികള്‍.

തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഓഫീസില്‍ ജോര്‍ജ് ഇന്ന് ഹാജരാകും.
സംസ്ഥാനത്ത് കലാപമുണ്ടാക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. കെ. ടി ജലീല്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്.

Signature-ad

കേസില്‍ സരിത എസ്. നായരുടെ രഹസ്യമൊഴി പോലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. വെള്ളിയാഴ്ച തിരുവനന്തപുരത്തെത്താന്‍ ജോര്‍ജിന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും അസൗകര്യം ചൂണ്ടിക്കാട്ടി എത്തിയിരുന്നില്ല.

അതിനിടെ, സ്വര്‍ണക്കടത്ത് കേസില്‍ പിടിച്ചെടുത്ത സ്വര്‍ണാഭരണങ്ങളും ഡോളറും ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് കോടതിയെ സമീപിച്ചിരിക്കുകയാണ്. എന്‍. ഐ. എ കോടതിയിലാണ് സ്വപ്‌ന ഹരജി നല്‍കിയത്. റെയ്ഡില്‍ പിടിച്ചെടുത്ത സ്വര്‍ണവും ഡോളറും കണ്ടുകെട്ടാന്‍ അനുമതി തേടി എന്‍. ഐ. ഐയും ഇതേ കോടതിയെ സമീപിച്ചിട്ടുണ്ട്. ആഭരണങ്ങള്‍ കുടുംബസ്വത്തായി ലഭിച്ച ഉപഹാരമാണെന്നും ഇതിന് സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധമില്ലെന്നുമാണ് സ്വപ്നയുടെ വാദം. ഹർജി ഇന്ന് കോടതി പരിഗണിക്കും.

Back to top button
error: