LocalNEWS

ഒരു കുടുംബത്തിലെ അഞ്ചുപേർ തിരുവനന്തപുരത്ത് ജീവനൊടുക്കിയ നിലയിൽ

   തിരുവനന്തപുരം ജില്ലയിലെ ആലങ്കോട് ചാത്തൻപാറയിൽ ഒരു കുടുംബത്തിലെ അഞ്ചുപേരെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ചാത്തൻപറ ജങ്ഷനിൽ തട്ടുകട നടത്തുന്ന കുട്ടൻ എന്ന് വിളിക്കുന്ന മണിക്കുട്ടൻ (52), ഭാര്യ സന്ധ്യ, മക്കളായ അജീഷ്, അമേയ, മണിക്കുട്ടൻ്റെ മാതൃസഹോദരി ദേവകി എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണവാർത്ത പുറത്തറിഞ്ഞത് ഇന്ന് രാവിലെയാണ്.

മണിക്കുട്ടൻ ഒരു മുറിയിൽ തൂങ്ങിമരിച്ച നിലയിലും മറ്റുള്ളവർ വിഷം കഴിച്ച നിലയിലുമായിരുന്നു. ആത്മഹത്യയാണെന്ന് സംശയമുണ്ട്. അതല്ലെങ്കിൽ മറ്റുള്ളവർക്ക് വിഷം നൽകിയ ശേഷം മണിക്കുട്ടൻ തൂങ്ങി മരിച്ചതാണോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. ഇക്കാര്യത്തിൽ പോലീസ് നിഗമനത്തിലെത്തിയിട്ടില്ല.

Back to top button
error: