തെലങ്കാനയിലെ ചദര്‍ഘട്ടിലെ ഇംതിയാസ് ആശുപത്രിയിലാണ് സംഭവം.ജനിച്ച് അഞ്ച് മിനിറ്റിനുള്ളിലാണ് കുഞ്ഞ് മരിച്ചത്. ആശുപത്രി വളപ്പില്‍ തന്നെയായിരുന്നു ഡോക്ടര്‍മാരുടെ നേതത്വത്തില്‍ ഡിജെ പാര്‍ട്ടി.
പ്രസവവേദനയെ തുടര്‍ന്ന് യുവതിയെ ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ചപ്പോള്‍ ആശുപത്രിയിലെ മുഴുവന്‍ ജീവനക്കാരും ഡിജെ പാർട്ടിയിൽ പങ്കെടുക്കുന്ന തിരക്കിലായിരുന്നു.ആരും രോഗിയെ ശ്രദ്ധിക്കാൻ താൽപ്പര്യപ്പെട്ടില്ല.അതിനിടെ യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കി. എന്നാല്‍ അഞ്ച് മിനിറ്റിനുള്ളില്‍ തന്നെ നവജാത ശിശു മരിച്ചു.ഗുരുതരാവസ്ഥയിലായ യുവതിയെ ബന്ധുക്കൾ പെട്ടെന്നു തന്നെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.
ആശുപത്രി ജീവനക്കാരുടെ അനാസ്ഥയില്‍ രോഷാകുലരായ യുവതിയുടെ ബന്ധുക്കള്‍ ആശുപത്രിയ്‌ക്കെതിരെ പോലീസിനെ സമീപിച്ചിരിക്കുകയാണ്.കുറ്റക്കാ