കുന്നുകളുടെയും സൈനികരുടെയും നാടായ ഇവിടെ തന്നെയാണ് ഇന്ത്യയിലെ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രവും
പച്ചപ്പും മേഘങ്ങളും തമ്മില്‍ ചേർന്നു നില്ക്കുന്ന ആകാശം…. ഒരു നേര്‍ത്ത വര മാത്രമാണ് ഇവിടുത്തെ മേഘങ്ങളെ ഭൂമിയോട് ചേര്‍ത്തു നിര്‍ത്തുന്നത്.. സോപ്പുപെട്ടി അടുക്കിവെച്ചതുപോലെ, നിരനിരയായി ട്രെയിന്‍ നിര്‍ത്തിയിട്ടതുപോലെ തോന്നിപ്പിക്കുന്ന കെട്ടിടങ്ങള്‍… എല്ലാ കാഴ്ചകളും ചെന്നവസാനിക്കുന്നത് ഉയര്‍ന്നു നില്ക്കുന്ന, ആകാശത്തെ തൊട്ടുതലോടി നില്ക്കുന്ന കുന്നുകളിലാണ്… ഇത് അല്‍മോറ! ഉത്തരാഖണ്ഡിലെ സ്വര്‍ഗ്ഗങ്ങളിലൊന്ന് !!
പിടിച്ചിരുത്തുന്ന പ്രകൃതി സൗന്ദര്യം മാത്രമല്ല, അതിസമ്പന്നമായ സാംസ്കാരിക പാരമ്പര്യവും മനുഷ്യന്റെ കരവിരുതില്‍ വിരിഞ്ഞ നിര്‍മ്മിതികളും നാവില്‍ കപ്പലോടിക്കുന്ന രുചികളുമെല്ലാം അല്‍മോറയുടെ മറ്റുചില മേന്മകളാണ്.ചിപ്കോ പ്രസ്ഥാനത്തിന് തുടക്കമായത് പോലും ഇവിടെ നിന്നായിരുന്നു.അതേപോലെ യോഗയുടെ ആരംഭവും ഇവിടെ തന്നെയായിരുന്നു.
നേരത്തെ മുതല്‍ തന്നെ ഇന്ത്യന്‍ സൈന്യത്തിന്റെ പ്രധാന മേഖലകളില്‍ ഒന്നാണ് അല്‍മോറ.അൽമോറയിലും ഉത്തരാഖണ്ഡിലുമാണ് ഏറ്റവും കൂടുതൽ പട്ടാളക്കാർ താമസിക്കുന്നത്.ഇവിടുത്തെ ജനസംഖ്യ എടുത്താലും അതില്‍ അധികവും സൈനിക മേഖലയില്‍ ജോലി ചെയ്യുന്ന ആളുകള്‍ ആയിരിക്കും.ഉയർന്ന പർവതങ്ങളും വനങ്ങളും ഉള്ള ചുറ്റുപാടുകൾ കാരണം ഈ പ്രദേശത്തെ സാധാരണ ജനസംഖ്യ വളരെ കുറവാണ്.
അല്മോറയോട് ചേര്‍ന്നു നില്ക്കുന്ന രണ്ട് വിശുദ്ധ ഇടങ്ങളാണ് ബദ്രിനാഥ് ക്ഷേത്രവും നൈനി തടാകവും.സതീദേവിയുടെ ശക്തി കേന്ദ്രങ്ങളില്‍ ഒന്നായ നൈനിയില്‍ ദേവിയുടെ കണ്ണുകളാണ് പതിച്ചതെന്നാണ് വിശ്വാസം. തടാകത്തിന് പേരു ലഭിച്ചതും അങ്ങനെയാണത്രെ. ബദ്രിനാഥ് ക്ഷേത്രവും ഇതോടൊപ്പം തന്നെ പരാമര്‍ശിക്കേണ്ടതാണ്.ഇവിടെ ശംഖുവിളിക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്.
ശിവന്റെ ആരാധനാലയമാണ് തുംഗനാഥ് ക്ഷേത്രം.തുംഗനാഥിനോട് അടുത്ത് സ്ഥിതി ചെയ്യുന്ന ഇടം എന്ന നിലയിലും അല്‍മോറ പ്രസിദ്ധമാണ്. സമുദ്രനിരപ്പില്‍ നിന്നും നാലായിരം മീറ്റര്‍ ഉയരത്തിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.പ്രദേശത്തെ ഏറ്റവും ഉയരത്തിലുള്ള ഇടവും ഇത് തന്നെ. ലോകത്തിലെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രവും ഇത് തന്നെയാണ്. മറ്റൊന്ന് 4600 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഹേമകുണ്ഡ് സാഹിബ് ക്ഷേത്രമാണ്.
ഇന്ത്യയിലെ ഏറ്റവും വലിയ അണക്കെട്ടാണ് തെഹ്രി അണക്കെട്ട്.ഉത്തരാഖണ്ഡില്‍ ഭാഗീരഥി നദിയിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.ഇന്ത് യയിലെ ഏറ്റവും ഉയരത്തിലുള്ള പര്‍വ്വത നിരകളില്‍ ഒന്നായ നന്ദാദേവിയും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.നന്ദാദേവി ദേശീയോദ്യാനം യുനെസ്കോ ലോക പൈതൃക സ്ഥലമായി കണക്കാക്കുന്നു.ഇവിടെ സ്ഥിതിചെയ്യുന്ന മറ്റൊരു ആകർഷണീയമായ സ്ഥലം പൂക്കളുടെ താഴ്വരയാണ്. കണ്ണെത്താ ദൂരത്തോളം മഞ്ഞുപെയ്യുന്ന കുന്നുകളും അവിടുത്തെ പൂക്കളുടെ താഴ്വരയും ഏതൊരു സഞ്ചാരിയുടെയും മനംകവരുന്ന ഇടമാണ്.
അല്മോറക്കാരുടെ ജീവിതത്തോട് ഏറെ ചേര്‍ന്നു നില്ക്കുന്ന ഒന്നാണ് യോഗ. യോഗയുടെ ആരംഭം ഇവിടെയാണെന്നും പലരും വിശ്വസിക്കുന്നു. എന്തുതന്നെയായാലും യോഗയ്ക്ക് നിത്യജീവിതത്തില്‍ വളരെ പ്രാധാന്യം കല്പിക്കുന്നവരാണ് ഇവിടുള്ളവര്‍.
വ്യത്യസ്തങ്ങളായ മധുരപലഹാരങ്ങള്‍ക്ക് അല്‍മോറ എന്നും പ്രസിദ്ധമാണ്.വളരെ ലളിതമായി നിര്‍മ്മിക്കുന്ന, ഈ പ്രദേശത്ത് മാത്രം ലഭ്യമായി നിരവധി മധുരപലഹാരങ്ങൾക്കും ലഘുഭക്ഷണങ്ങൾക്കും ആരാധകര്‍ ഏറെയുണ്ട്.അതില്‍ ഏറ്റവും പ്രസിദ്ധമായത് ബാൽ മിഠായി ആണ്. പാലില്‍ നിന്നുള്ള ഉത്പന്നമായ ഖോയ വറുത്ത് അതില്‍ നിന്നും നിര്‍മ്മിക്കുന്ന ചോക്ലേറ്റ് ഫഡ്ജാണ് ബാൽ മിഠായി.
ദേവഭാഷയെന്ന് വിളിക്കപ്പെടുന്ന സംസ്കൃതമാണ് ഉത്തരാഖണ്ഡ് സംസ്ഥാനത്തിന്റെ ഔദ്യോഗിക ഭാഷ.