CultureLIFE

പോലീസിന്‍െ്‌റ കൈക്കരുത്തും ആലപ്പുഴയുടെ പ്രൗഡിയുമായി ഏഷ്യന്‍ ഗെയിംസിന് ചൈനയില്‍ തുഴയെറിയാന്‍ ശാലിനി

ആലപ്പുഴ: കേരളാ പോലീസ് സര്‍വീസിന്‍െ്‌റ കൈക്കരുത്തും വള്ളം തുഴച്ചിലിലുള്ള ആലപ്പുഴയുടെ പ്രൗഡിയുമായി ഏഷ്യന്‍ ഗെയിംസിന് ചൈനയില്‍ തുഴയെറിയാന്‍ തയാറെടുത്ത് ചേര്‍ത്തല സ്വദേശിനി ശാലിനി.

ഏഷ്യന്‍ ഗെയിംസ് ഡ്രാഗണ്‍ ബോട്ട് മത്സരത്തില്‍ ഇന്ത്യന്‍ ടീമിലേക്ക് യോഗ്യത നേടിയാണ് പൊലീസ് ഉദ്യോഗസ്ഥയായ ശാലിനി നാടിനും സേനയ്ക്കും അഭിമാനമായത്. കേരള പൊലീസില്‍ നിന്ന് ഏഷ്യന്‍ ഗെയിംസിലേക്കു തെരഞ്ഞെടുക്കപ്പെട്ട ഏക വനിതാ പൊലീസാണ് ശാലിനി.

Signature-ad

ഇന്ത്യന്‍ ടീമില്‍ കേരളത്തില്‍ ഒന്‍പത് വനിതകള്‍ ഉള്‍പ്പെടെ 28 പേരാണ് പങ്കെടുക്കുക. കേരള പൊലീസില്‍ നിന്നും പാലക്കാട് നിന്നുള്ള സിപിഒ കെപി അശോക് കുമാര്‍, കോട്ടയത്തു നിന്നുള്ള സിപിഒ പിഎം. ഷിബു എന്നിവര്‍ ഡ്രാഗണ്‍ ബോട്ട് പുരുഷ ടീമിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. 1000 മീറ്ററിലും 200 മീറ്ററിലും രണ്ടാമത് എത്തിയിരുന്നു.

ആകെയുള്ള ആറ് ഇവന്റിലും പങ്കെടുത്ത ശാലിനിയുടെ മികച്ച പ്രകടനം കണക്കിലെടുത്താണ് ഏഷ്യന്‍ ഗെയിംസിലേക്കു യോഗ്യത ലഭിച്ചത്. അടുത്ത സെപ്റ്റംബറില്‍ ചൈനയിലാണ് ഏഷ്യന്‍ ഗെയിംസ് നടക്കുക. 2015 ലാണ് ശാലിനി പൊലീസ് സര്‍വ്വീസിലേക്ക് എത്തിയത്. ആലപ്പുഴ എആര്‍ ക്യാംപ് സീനിയര്‍ സി പിഒ പി.ആര്‍.സുനില്‍കുമാറാണ് ശാലിനിക്ക് പരിശീലനം നല്‍കുന്നത്.

Back to top button
error: