CrimeNEWS

ബാലുശ്ശേരി ആള്‍ക്കൂട്ടാക്രമണ കേസില്‍ എഫ്‌ഐആറില്‍ വധശ്രമം കൂടി ചേര്‍ത്തു

ബാലുശ്ശേരി ആള്‍ക്കൂട്ടാക്രമണ കേസില്‍ എഫ്‌ഐആറില്‍ വധശ്രമം(307) കൂടി ചേര്‍ത്തു. ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറി ജിഷ്ണുവിനെ അതിക്രൂരമായി മര്‍ദ്ദിച്ച ശേഷം വെള്ളത്തില്‍ മുക്കി കൊല്ലാന്‍ ശ്രമിക്കന്നതിന്റെ ദൃശ്യങ്ങല്‍ കൂടി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വധശ്രമം കൂടി ചുമത്തിയത്. നരഹത്യയടക്കമുള്ള വകുപ്പുകളാണ് ആദ്യം ചുമത്തിയിരുന്നത്.

കഴിഞ്ഞ ദിവസമാണ് ദൃശ്യങ്ങള്‍ പുറത്ത് വന്നത്.എസ്ഡിപിഐ നേതാവായ സഫീര്‍ എന്നയാളാണ് ജിഷ്ണുവിനെ മുക്കികൊല്ലാന്‍ ശ്രമിച്ചത്. ഇയാള്‍ ഒളിവിലാണ്. വെള്ളത്തില്‍ മുക്കിയതിന് ശേഷം ക്രൂരമായി മര്‍ദ്ദിക്കുന്നതും പേരുകള്‍ പറയിപ്പിക്കാന്‍ ശ്രമിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ആയുധ പരിശീലനം ലഭിച്ചവരാണ് അക്രമത്തിനു പിന്നിലെന്ന ഡിവൈഎഫ്‌ഐയുടെ ആരോപണങ്ങള്‍ക്കിടെയാണ് പുതിയ തെളിവുകള്‍ പുറത്തുവന്നത്.

Back to top button
error: