NEWS

പ്ലാറ്റ്ഫോം ടിക്കറ്റ് എന്ന പേരിൽ റയിൽവേയുടെ കൊള്ളയടി 

കോവിഡ് നിയന്ത്രണത്തിന് മുമ്പ് 10 രൂപ മാത്രമായിരുന്നു എല്ലാ റയിൽവെ സ്റ്റേഷനുകളിലേയും പ്ലാറ്റ്‌ഫോം ടിക്കറ്റിന്റെ നിരക്ക്‌.പിന്നീടത് 50 ആക്കി.തിരക്ക് നിയന്ത്രിക്കാനെന്ന പേരിലാണ് നിരക്ക് വർദ്ധിപ്പിച്ചത്.
 
2021 നവംബർ 25-ന് വീണ്ടും അത് 10 രൂപയാക്കി കുറച്ചു.പക്ഷെ എന്തിന്റെ പേരിലായാലും,ചെറിയ തോതിലെങ്കിലും നിരക്ക് വാങ്ങുന്നുണ്ടെങ്കിൽ മതിയായ സൗകര്യങ്ങൾ ഒരുക്കിയിട്ടാവണം അത് വാങ്ങേണ്ടത്.അല്ലാതെ തെരുവിലെ പിടിച്ചു പറിക്കാരെപ്പോലെ റയിൽവെ പെരുമാറരുത്.
 
 
ഇരിക്കാനൊരു ഇരിപ്പിടമോ,നനയാതെയും വെയില് കൊള്ളാതെയും കയറി നിൽക്കാനൊരു മേൽക്കൂരയോ പോലുമില്ലാത്ത എത്രയോ സ്റ്റേഷനുകൾ ഇന്നും ഇന്ത്യയിലുണ്ട്.എന്തിനാണ് അവിടങ്ങളിൽ പ്ലാറ്റ്ഫോം ടിക്കറ്റ് വാങ്ങുന്നത്?
 
 
മികച്ച വരുമാനം നേടുമ്പോഴും ഇന്നും പരിമിതിയുടെ പിടിയിലാണ് കേരളത്തിലെ പല റയില്‍വെ സ്‌റ്റേഷനുകളും.ദിനം പ്രതി നൂറുകണക്കിന് ആളുകള്‍ക്ക് ഉപകാരപ്രഥമാകുന്ന റയിൽവെ സ്‌റ്റേഷനുകളുടെ ദുരവസ്ഥ ഒരിക്കലും അധികാരികളുടെ ശ്രദ്ധയില്‍പ്പെടുകയുമില്ല.
ക്യാന്റീനും പൊലീസ് എയ്ഡ് പോസ്റ്റുകളും പോയിട്ട് ഒരു മൂത്രപ്പുര പോലുമില്ലാത്ത എത്രയോ റയിൽവെ സ്റ്റേഷനുകൾ ഇപ്പോഴും നമ്മുടെ നാട്ടിലുണ്ട്.എയർപോർട്ടുകളിലെ പോലെ യൂസേഴ്സ് ഫീ വാങ്ങുന്നുണ്ടെങ്കിൽ,അതിനി എന്ത് പേരിട്ടായാലും അതിന് അതേപോലുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടാവണം വാങ്ങേണ്ടത്.

Back to top button
error: