NEWS

കാശ്മീർ പാക്കിസ്ഥാന് കൈമാറണോ? പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ വിചിത്ര ചോദ്യം!

ഭോപ്പാൽ: മധ്യപ്രദേശ് പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ (MPPSC) പ്രിലിമിനറി പരീക്ഷയില്‍ കശ്മീരിനെക്കുറിച്ച്‌ ചോദിച്ച ചോദ്യം വിവാദമാകുന്നു.
ഇന്ത്യ പാക്കിസ്ഥാന് കശ്മീര്‍ വിട്ട് നല്‍കണോ? എന്നതായിരുന്നു ചോദ്യം. സംഭവം വിവാദമായതോടെ ചോദ്യപേപ്പര്‍ തയ്യാറാക്കിയ രണ്ട് ഉദ്യോഗസ്ഥരെ കമ്മീഷന്‍ (PSC) പുറത്താക്കിയിട്ടുണ്ട്.ജൂണ്‍ 19-ാം തീയതിയാണ് എംപിപിഎസ്സി പ്രിലിമിനറി പരീക്ഷ നടന്നത്.

ചോദ്യം ഇങ്ങനെയായിരുന്നു, ‘കശ്മീര്‍ പാക്കിസ്ഥാന് വിട്ട് നല്‍കാന്‍ ഇന്ത്യ തീരുമാനിക്കുമോ? വാദം 1: തീര്‍ച്ചയായും, ഈ തീരുമാനം കൊണ്ട് ഇന്ത്യയ്ക്ക് വലിയൊരു തുക ലാഭിക്കാനാകും. വാദം 2: ഇല്ല, സമാനമായ രീതിയിലുള്ള ആവശ്യങ്ങള്‍ ഭാവിയില്‍ ഉയരാന്‍ സാധ്യതയുണ്ട്. ഈ ചോദ്യത്തിന് 4 ഓപ്ഷനുകളായിരുന്നു ഉത്തരമായി നല്‍കിയിരുന്നത്. A) വാദം 1 ശക്തമാണ് B) വാദം 2 ശക്തമാണ് C) വാദം 1 ഉം 2 ഉം ശക്തമാണ് D) രണ്ട് വാദങ്ങളും ശക്തമല്ല.

ചോദ്യം വിവാദമായതോടെ വിഷയത്തെ തള്ളി മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര രംഗത്തു വന്നു.ചോദ്യം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മധ്യപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്നുള്ള രണ്ട് പേരാണ് ചോദ്യപേപ്പര്‍ തയ്യാറാക്കിയത്.ഇവരെ പുറത്താക്കിയതായും മന്ത്രി വ്യക്തമാക്കി.

Back to top button
error: